Sections

മുത്തൂറ്റ് ഫിനാൻസിൻറെ സംയോജിത അറ്റാദായം 2,517 കോടി രൂപ

Friday, Nov 15, 2024
Reported By Admin
Muthoot Finance records profit growth in H1 FY2025 with increased gold loan portfolio

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വർധന. അതേസമയം രണ്ടാം പാദത്തിൽ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുൻവർഷത്തെ 1,095 കോടി രൂപയേക്കാൾ വാർഷികാടിസ്ഥാനത്തിൽ 21 ശതമാനമാണ് വർധന.

കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ ആദ്യ പകുതിയിൽ 1,04,149 കോടി രൂപയിലെത്തി. മുൻ വർഷം ഇതേകാലയളവിൽ ഇത് 79,493 കോടി രൂപയായിരുന്നു. 31 ശതമാനമാണ് വർധന. സ്വർണ വായ്പ 28 ശതമാനം വർധിച്ച് 86,164 കോടി രൂപയിലെത്തി.

മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം സാമ്പത്തിക വർഷം ആദ്യ പകുതിയിലെ അറ്റാദായം 2,330 കോടി രൂപയാണ്. മുൻ വർഷത്തെ 1,966 കോടി രൂപയേക്കാൾ 18 ശതമാനമാണ് വർധന. രണ്ടാം പാദത്തിൽ ഇത് 1,251 കോടി രൂപയാണ് അറ്റാദായം. മുൻവർഷം സമാന പാദത്തിൽ 991 കോടി രൂപയായിരുന്നു 26 ശതമാനമാണ് വർധന. സാമ്പത്തിക വർഷം ആദ്യ പകുതിയിൽ മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 90,197 കോടി രൂപയായി.

കമ്പനിക്ക് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ ആദ്യ പകുതിയിൽ ഒരു ലക്ഷം കോടി രൂപയെന്ന സുവർണ നാഴികക്കല്ല് പിന്നിട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ആദ്യ പകുതിയിൽ നികുതിക്ക് ശേഷമുള്ള സംയോജിത അറ്റാദായം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2517 കോടി രൂപയിലെത്തി. ഈ നേട്ടം തങ്ങളുടെ ജീവനക്കാരുടെപരിശ്രമത്തിൻറെയും മൂല്യമുള്ള ഉപഭോക്താക്കളുടെ അർപ്പണബോധത്തിൻറെയും പ്രതിഫലനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചതിൽ സന്തോഷമുണ്ട്. സ്വർണ്ണ വായ്പാ 28 ശതമാനം വാർഷിക വളർച്ചയാണ് നേടിയത്. ഈ ആദ്യ പകുതിയിൽ പുതിയ ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന സ്വർണ്ണ വായ്പ വിതരണമാണ് നടന്നതെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.