- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ആഗോള മീഡിയം ടേം നോട്ട് പ്രോഗ്രാമിനു കീഴിലുള്ള സീനിയർ സെക്യേർഡ് നോട്ടുകൾ വഴി 400 മില്യൺ ഡോളർ സമാഹരിച്ചു. ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്.
റിസർവ് ബാങ്കിൻറ വിദേശ വാണിജ്യ വായ്പകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചുള്ള ഈ സമാഹരണത്തിൽ ലോകമെമ്പാടുമുള്ള 125-ൽ ഏറെ നിക്ഷേപകരാണു പങ്കെടുത്തത്. 6.375 ശതമാനമാണ് ഇതിൻറെ കൂപ്പൺ നിരക്ക്. ഈ നോട്ടുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള എൻഎസ്ഇ ഇൻറ്റർനാഷനൽ ഇക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തു.
ഡ്യൂഷെ ബാങ്കും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമാണ് ഇഷ്യൂവിൻറെ ഏർപ്പാടുകാരും ഡീലർമാരും.
ആഗോള നിക്ഷേപകരുമായുള്ള തങ്ങളുടെ സഹകരണം കൂടുതൽ ശക്തമാക്കുന്നതാണ് ഈ സമാഹരണമെന്നും, കൂടുതൽ വായ്പകൾ വിതരണം ചെയ്യാനും നിക്ഷേപനിര വിപുലമാക്കാനും ഇത് കമ്പനിയെ സഹായിക്കുമെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഫിനാൻസ് 2019-ൽ 450 മില്യൺ ഡോളറും 2020-ൽ 550 മില്യൺ ഡോളറും സമാഹരിച്ചു. യഥാക്രമം ഇത് 2022-ലും 2023-ലും നിശ്ചിത തീയതികളിൽ തിരിച്ചടച്ചു. നടപ്പ് സാമ്പത്തിക വർഷം കമ്പനി 7.125 ശതമാനം കൂപ്പണിൽ 3.75 വർഷത്തേക്ക് ഇതേ രീതിയിൽ 750 മില്യൺ ഡോളർ സമാഹരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.