- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വായ്പ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് അർഹരായ 122 വിദ്യാർത്ഥികൾക്ക് 2023 മുത്തൂറ്റ് എം ജോർജ്ജ് എക്സലൻസ് അവാർഡുകൾ നൽകി. ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 61 സർക്കാർ സ്കൂളുകളിലെ 8, 9 ക്ലാസുകളിലെ ഓരോ വിദ്യാർത്ഥിക്കും മെമൻറോയ്ക്കൊപ്പം 3000 രൂപ ക്യാഷ് പ്രൈസ് നൽകി.
ചടങ്ങിൽ എറണാകുളം എംപി ഹൈബി ഈഡൻ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ബാബു ജോൺ മലയിൽ, മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, എറണാകുളം എംപി ഹൈബി ഈഡൻ, മുത്തൂറ്റ് ഹോംഫിൻ സ്വതന്ത്ര ഡയറക്ടർ വി. ഗി. ജെയിംസ്, എറണാകുളം റീജണൽ മാനേജർ വിനോദ്
സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിന് മുത്തൂറ്റ് ഫിനാൻസ് നടത്തുന്ന ഒരു സിഎസ്ആർ പദ്ധതിയാണ് മുത്തൂറ്റ് എം ജോർജ്ജ് എക്സലൻസ് അവാർഡ്. പദ്ധതിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ മുത്തൂറ്റ് ഫിനാൻസ് മൊത്തം 2 കോടി രൂപ ചെലവഴിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനും അവർക്ക് വിദ്യാഭ്യാസത്തിന് അവസരം ലഭ്യമാക്കുന്നതിനുമായി 2010ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ അധ്യയന വർഷത്തിൽ എറണാകുളത്തിന് പുറമെ ബെംഗളൂരു, ചെന്നൈ, മധുരൈ, മംഗലാപുരം, മുംബൈ, ഡൽഹി, കോട്ടയം, ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലായി 1053 വിദ്യാർത്ഥികൾക്ക് വരും മാസങ്ങളിൽ സിഎസ്ആർ പദ്ധതിയ്ക്ക് കീഴിൽ ഈ പ്രയോജനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഈ അധ്യയന വർഷം മുത്തൂറ്റ് ഫിനാൻസ് 31,59,000 രൂപ ബജറ്റിൽ വകയിരുത്തി.
കഴിഞ്ഞ കുറേ വർഷങ്ങളായി മുത്തൂറ്റ് ഫിനാൻസ് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റിവരുകയാണ്. ഇന്ത്യയിലെ യുവ പ്രതിഭകളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം തങ്ങൾ തിരിച്ചറിയുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മുത്തൂറ്റ് എം ജോർജ്ജ് എക്സലൻസ് അവാർഡുകൾ പോലുള്ള പദ്ധതികൾ സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നുവെന്ന് തങ്ങൾ വിശ്വസിക്കുന്നു. മികച്ച വിദ്യാഭ്യാസത്തിന് യുവമനസ്സുകളുടെ സമഗ്രവികാസത്തെ ശാക്തീകരിക്കാനും കഴിവുള്ള ഒരു ഭാവി തലമുറയെ സൃഷ്ടിക്കാൻ കഴിയുമെന്നും തങ്ങൾ വിശ്വസിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് എം ജോർജ്ജ് എക്സലൻസ് അവാർഡുകൾ നേടിയ 122 വിദ്യാർഥികൾക്കൊപ്പം ഡെപ്യൂട്ടി ജനറൽ മാനേജർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ബാബു ജോൺ മലയിൽ, മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, എറണാകുളം എംപി ഹൈബി ഈഡൻ, മുത്തൂറ്റ് ഹോംഫിൻ സ്വതന്ത്ര ഡയറക്ടർ വി. ഗി. ജെയിംസ്, എറണാകുളം റീജണൽ മാനേജർ വിനോദ്
മുത്തൂറ്റ് ഫിനാൻസ് പോലുള്ള വ്യവസായ രംഗത്തെ പ്രമുഖർ വിദ്യാഭ്യാസത്തിന് അവരുടെ സിഎസ്ആറിൽ മുഖ്യസ്ഥാനം നൽകുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനും താൻ ആഗ്രഹിക്കുന്നു. ഈ യുവ നേത്യത്വത്തിനായി എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യമായ പഠനത്തിനും വികസനത്തിനും സർക്കാർ ബോധപൂർവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം പദ്ധതിയുടെ നേട്ടങ്ങൾ കൊയ്യാൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. ഈ വിദ്യാർത്ഥികളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്ക് ഈ സംയുക്ത പരിശ്രമങ്ങൾ മികച്ച നേട്ടങ്ങൾ കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.