- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് ഫിനാൻസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വഴി ഭിന്നശേഷിക്കാർക്ക് ഓട്ടോമേറ്റഡ് വാഹനം നൽകി. വാഹനത്തിൻറെ ഫ്ളാഗ് ഓഫ് ചടങ്ങിൽ ഹൈബി ഈഡൻ എംപി, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ് ജോർജ്ജ്, ഐഎംഎ കൊച്ചിയുടെ മുതിർന്ന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആരോഗ്യ പരിചരണങ്ങൾ ലഭ്യമാക്കാനും സ്വയം യാത്ര ചെയ്യാനും മുത്തൂറ്റ് ഫിനാൻസിൻറെ ഈ സിഎസ്ആർ പദ്ധതി വഴി സാധിക്കും. ഐഎംഎ കൊച്ചിയുടെ നിയന്ത്രണത്തിലുള്ള അരികെ പാലിയേറ്റീവ് കെയർ എൻജിഒയ്ക്കാണ് ഈ വാഹനത്തിൻറെ പ്രവർത്തന- പരിപാലന ചുമതല.
ഉത്തരവാദിത്തമുള്ള കോർപറേറ്റ് സ്ഥാപനമായാണ് മുത്തൂറ്റ് ഫിനാൻസ് എന്നും നിലകൊള്ളുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ് ജോർജ്ജ് പറഞ്ഞു. ബിസിനസ് വളർച്ചയ്ക്ക് ഉപരിയായി സമൂഹത്തെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തെ പിന്തുണക്കുക എന്നതാണ് തങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ. ഈയൊരു പ്രവൃത്തിയിലൂടെ ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.