- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന സ്വർണ പണയ വായ്പാ ആസ്തികൾ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളിൽ ഫയൽ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 മാർച്ച് 13ലെ കണക്കുകൾ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടത്.
മികവുകൾ നേടുന്നതിലും ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിലും തങ്ങൾക്കുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും തലമുറകളായി വളർത്തിക്കൊണ്ടു വന്ന വിശ്വാസ്യതയുടേയും പ്രതിഫലനമാണ് സ്വർണ പണയ വായ്പാ ആസ്തികൾ ഒരു ലക്ഷം കോടി രൂപ കടന്നു എന്ന നേട്ടമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ഈ നേട്ടം കൈവരിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിച്ച ജീവനക്കാർ, ഉപഭോക്താക്കൾ, ബാങ്കിങ് പങ്കാളികൾ, നിക്ഷേപകർ, ഓഹരി ഉടമകൾ, എൻസിഡി നിക്ഷേപകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു. സുസ്ഥിരവും ശക്തവുമായ ഒരു സാമ്പത്തിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ മാർഗ്ഗനിർദ്ദേശവും മേൽനോട്ടവും നൽകിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ റെഗുലേറ്റർമാർക്കും നന്ദി രേഖപ്പെടുത്തുന്നു. ദീർഘകാല വളർച്ച, ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയ്ക്ക് മുൻതൂക്കം നൽകി എൻബിഎഫ്സി മേഖലയിൽ തങ്ങളുടെ നേതൃത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.