- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണവായ്പ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് കൊച്ചിയിലെ എടവനക്കാട് മുത്തൂറ്റ് ആഷിയാന ഹൗസിംഗ് പദ്ധതിയുടെ സിഎസ്ആർ സംരംഭത്തിന് കീഴിൽ 14 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറി.
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ എടവനക്കാടാണ് നിർധനർക്കും നിരാലംബർക്കുമായി വീടുകൾ നിർമ്മിച്ച് നൽകിയത്. ഇതിൻറെ ഭാഗമായി എടവനക്കാട്ട് വീടുകളുടെ താക്കോൽ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുത്തൂറ്റ് ഫിനാൻസ് എംഡി ശ്രീ. ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് നിർവഹിച്ചു. ചടങ്ങിൽ ശ്രീ. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ. ജോർജ് എം ജോർജ് പരിസ്ഥിതി സൗഹൃദ സംരംഭമായ 'ഒരു മരം നടൂ, ഭൂമിയെ രക്ഷിക്കൂ' ഉദ്ഘാടനം ചെയ്തു.
എടവനക്കാട് കടൽക്ഷോഭവും മണ്ണൊലിപ്പും മൂലം തകർന്ന വീടുകളിൽ താമസിച്ചിരുന്ന പാവപ്പെട്ടവരും പാർശ്വവൽകരിക്കപ്പെട്ടവരുമായ കുടുംബങ്ങൾക്ക് മുത്തൂറ്റ് ഫിനാൻസ് ആഷിയാന പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ഭവനങ്ങൾ വഴി 14 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. എടവനക്കാട് പദ്ധതി പൂർത്തീകരിച്ചതോടെ 2018ൽ ആരംഭിച്ച ആഷിയാന ഭവന പദ്ധതി 250 വീടുകൾ എന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മുത്തൂറ്റ് ഫിനാൻസ് മുമ്പ് 202 വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. മുത്തൂറ്റ് ആഷിയാന പദ്ധതിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാൻസ് പദ്ധതി കൂടുതൽ വിപുലീകരിച്ചു. ഹരിയാനയിലെ റെവാരിയിൽ 20 വീടുകളും ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 10 വീടുകളുമാണ് ഈ പദ്ധതിയുടെ കീഴിൽ അടുത്തിടെ പൂർത്തിയാക്കിയത്. ആഷിയാന പദ്ധതിക്കായി 20 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ട്.
എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അസീന അബ്ദുൾ സലാം, എടവനക്കാട് സഹകരണ ബാങ്ക് പ്രസിഡൻറ്, ശ്രീ. ടി എ ജോസഫ്, എടവനക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ഇക്ബാൽ, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ. ജോർജ് എം ജോർജ്, എറണാകുളം എംപി ശ്രീ. ഹൈബി ഈഡൻ, മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ. ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ ഹെഡ് ശ്രീ. ബാബു ജോൺ മലയിൽ. (ഇടതു നിന്ന് വലത്തേക്ക്)
സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാൻ മുത്തൂറ്റ് ഫിനാൻസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. 2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ജനങ്ങൾക്കുണ്ടായ ദുരിതത്തിലും നാശനഷ്ടത്തിലും ഞങ്ങളും ദുഖിതരാണ്. വീട് എന്നത് ഒരാളുടെ അടിസ്ഥാന ആവശ്യമാണ്. എല്ലാവർക്കും അവരുടെ വീടുമായി ആഴമേറിയ വൈകാരിക അടുപ്പം ഉണ്ടായിരിക്കും. അവരെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിനാൻസ് ഇതുവരെ 250ൽ അധികം വീടുകൾ നിർമ്മിച്ചു നൽകി. ജനങ്ങളെ സഹായിക്കുന്ന കാര്യത്തിൽ മുത്തൂറ്റ് ഫിനാൻസ് പ്രതിജ്ഞാബദ്ധരാണെന്ന് ആഷിയാന പദ്ധതിയെക്കുറിച്ച് സംസാരിക്കവെ മുത്തുറ്റ് ഫിനാൻസ് എംഡി ശ്രീ. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ബിസിനസ് വിജയത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമപ്പുറം സാമൂഹ്യ പുരോഗതിക്കും സമൂഹത്തെ സേവിക്കുന്നതിനുമുള്ള മുത്തുറ്റ് ഫിനാൻസിൻറെ അർപ്പണബോധത്തിനും സേവനമനോഭാവത്തിനും തെളിവാണ് മുത്തൂറ്റ് ആഷിയാന പദ്ധതിയെന്ന് ശ്രീ. ഹൈബി ഈഡൻ എംപി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.