Sections

മുത്തൂറ്റ് ഫിനാൻസ് 65 കോടി ഡോളർ സമാഹരിച്ചു

Tuesday, May 21, 2024
Reported By Admin
Muthoot Finance

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡോളർ ബോണ്ട് വഴി 65 കോടി ഡോളർ സമാഹരിച്ചു. ഏകദേശം 5400 കോടി രൂപ വരുമിത്. മൂന്ന് വർഷവും ഒൻപത് മാസവും കാലാവധിയുള്ള ബോണ്ടുകൾ വഴി 7.125 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റേണൽ കൊമേഴ്സ്യൽ ലോണിംഗ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ അനുവദനീയമായ വായ്പ നൽകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കും.

170 ലധികം അന്താരാഷ്ട്ര നിക്ഷേപകരുടെ പങ്കാളിത്തതോടെ ഓഡർ ബുക്കിങ് 180 കോടി ഡോളറായി ഉയർന്നു. ബോണ്ടിന് ഇന്റർനാഷണൽ ക്രെഡിറ്റ് റേറ്റിങ് ഏജൻസീസായ എസ്.ആൻഡ് പി,ഫിച്ച് എന്നിവയുടെ ബിബി/ സ്റ്റേബിൾ ഉണ്ട്. 1933ലെ യു.എസ് സെക്യൂരിറ്റീസ് ആക്ടിന് കീഴിലുള്ള റൂൾ 144എ അനുസരിച്ചായിരുന്നു ഇഷ്യൂ.

മുത്തൂറ്റ് ഫിനാൻസ് 2019ൽ 450 മില്യൺ ഡോളറും 2020ൽ 550 മില്യൺ ഡോളറും സമാഹരിച്ചിട്ടുണ്ട്.യഥാക്രമം 2022, 2023 വർഷങ്ങളിലെ നിശ്ചിത തീയതികളിൽ തിരിച്ചടച്ചിരുന്നു.

പോസിറ്റീവായ നിക്ഷേപക പ്രതികരണമാണ് ബോണ്ടിന് ലഭിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.