Sections

വിവിധ സിഎസ്ആർ പദ്ധതികളിലൂടെ ആറു ലക്ഷം പേരുടെ ജീവിതത്തിൽ വെളിച്ചമേകി മുത്തൂറ്റ് ഫിനാൻസ്

Wednesday, Nov 27, 2024
Reported By Admin
Muthoot Finance CSR initiatives for 2024, supporting education, health, sports, and wildlife conserv

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്തത്തിൻറെ ഭാഗമായി 2024 സാമ്പത്തിക വർഷം വിവിധ പദ്ധതികളിലൂടെ 10 കോടി രൂപ ചെലവഴിച്ച് ആറു ലക്ഷം പേരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കി.

1887ൽ സഥാപിതമായ മുത്തൂറ്റ് ഗ്രൂപ്പിൻറെ തുടക്കം മുതൽ തുടരുന്ന പാരമ്പര്യമാണ് സമൂഹത്തെ ഉന്നമിപ്പിക്കുക, സുസ്ഥിരത വളർത്തുക എന്നിവ. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത മാർഗത്തിനുള്ള പിന്തുണ, പുനരുപയോഗ ഊർജ്ജം, സ്പോർട്സ് പ്രതിഭകൾക്കുള്ള പ്രോൽസാഹനം, ഇന്ത്യയിലെ ആർട്ടിസ്റ്റുകൾക്കുള്ള പിന്തുണ, വന്യജീവി സംരക്ഷണം തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ വരെ ഊന്നിയുള്ളതാണ് മുത്തൂറ്റ് സിഎസ്ആർ സംരംഭങ്ങൾ. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംരംഭങ്ങൾ വ്യാപിക്കുന്നു.

മുത്തൂറ്റ് ഫിനാൻസിൻറെ സിഎസ്ആർ സംരംഭങ്ങൾ യുഎൻഎസ്ഡിജി1 (ദാരിദ്ര്യം അകറ്റുക), യുഎൻഎസ്ഡിജി2 (വിശപ്പില്ലാത്ത), യുഎൻഎസ്ഡിജി3 (നല്ല ആരോഗ്യവും സൗഖ്യവും), യുഎൻഎസ്ഡിജി4 (നിലവാരമുള്ള വിദ്യാഭ്യാസം) തുടങ്ങിയവ ഉൾപ്പടെ ഐക്യരാഷ്ട്ര സഭയുടെ 12 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നു. വിദ്യാഭ്യാസത്തിന് പ്രാഥമിക പരിഗണന കൊടുക്കുന്നതിനാൽ സിഎസ്ആറിൻറെ 75 ശതമാനവും ചെലവിടുന്നത് ഈ രംഗത്തേക്കാണെന്നത് കമ്പനി റിപ്പോർട്ട് ചെയ്യുന്നു. പുതിയ അക്കാദമിക്ക് സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, സ്കൂൾ സ്റ്റേഷനറിക്ക് സംഭാവന, സ്മാർട്ട് അംഗണവാടികളുടെ നിർമാണവും നവീകരണവും, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഏതാണ്ട് 10 കോടി രൂപയോളമാണ് സ്പോർട്സ് പ്രവർത്തനങ്ങൾക്കായും ആഗോള മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർക്കുമായി ചെലവഴിച്ചത്.

മുത്തൂറ്റ് ഗ്രൂപ്പിൻറെ മൂല്യങ്ങളിലും ധാർമ്മികതയിലും ശക്തമായി വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ 2024 സാമ്പത്തിക വർഷത്തിൽ ചെറിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു. തങ്ങളുടെ സിഎസ്ആർ സംരംഭങ്ങളുടെ പിന്നിലെ പ്രധാന ലക്ഷ്യം സാമൂഹിക വികസനത്തിന് ഉത്തേജകമാകുക, ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുക, ആത്മനിർഭർ ഭാരത് കൂടുതൽ സൃഷ്ടിക്കുക എന്നിവയാണെന്നും അദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.