- Trending Now:
'പെര്‍ഫ്യൂം സെയില്‍സ്മാന്‍' എന്നാണ് നിലവില്‍ മസ്‌കിന്റെ ട്വിറ്റര്‍ ബയോ
ലോക സമ്പന്നരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് പെര്‍ഫ്യൂം വില്പനയിലൂടെ കോടികള്‍ സമ്പാദിക്കുന്നു. വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല, ബഹിരാകാശ-സംരംഭമായ സ്പേസ് എക്സ് കമ്പനികള്‍ക്ക് പുറമെ ഈ അടുത്താണ് മസ്‌ക് പെര്‍ഫ്യൂം വ്യാപാരത്തിലേക്ക് കടന്നത്. ബേണ്‍ഡ് ഹെയര്‍ എന്ന പേരില്‍ ഇറക്കിയ പെര്‍ഫ്യൂമിന്റെ 28,700 കുപ്പികള്‍ വിറ്റതായി ട്വിറ്ററിലൂടെ മസ്‌ക് അറിയിച്ചു.
പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റര്‍ ബയോ മസ്‌ക് തുരുത്തിയിരുന്നു. 'പെര്‍ഫ്യൂം സെയില്‍സ്മാന്‍' എന്നാണ് നിലവില്‍ മസ്‌കിന്റെ ട്വിറ്റര്‍ ബയോ. പുതിയ ഉത്പന്നത്തിന്റെ ചിത്രം പങ്കവെച്ചുകൊണ്ട് ഇത് 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം' എന്നാണ് മസ്‌ക് കുറിച്ചത്. ഇപ്പോള്‍ ബേണ്‍ഡ് ഹെയര്‍ പെര്‍ഫ്യൂമിന്റെ 28,700 കുപ്പികള്‍ വിറ്റതായും ഇനി 1300 കുപ്പികള്‍ മാത്രമേ ശേഷിക്കുന്നുള്ളു എന്നും മസ്‌ക് ട്വീറ്റ് ചെയ്തു.
സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ് വളരെ നാളുകളായി ആലോചനയില്‍ ഉണ്ടെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. പുതിയ ഉത്പന്നം ചുവന്ന നിറത്തിലുള്ള കുപ്പിയിലാണ്. അതില്‍ വെള്ളി നിറത്തില്‍ 'ബേണ്‍ഡ് ഹെയര്‍' എന്ന പേര് എഴുതിയിരിക്കുന്നു. ഒരു 'ബേണ്‍ഡ് ഹെയര്‍' പെര്‍ഫ്യൂമിന്റെ വില 100 ഡോളര്‍ ആണ് അതായത് 8,400 രൂപ. ഇപ്പോ ആകെ 28,700 കുപ്പികള്‍ വിറ്റു എന്നാണ് മസ്‌ക് പറയുന്നത്. അതായത് ആകെ 241080000 രൂപയുടെ വില്പന നടത്തി. ഈ ബാക്കിയുള്ളത് 1300 കുപ്പികള്‍ ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.