- Trending Now:
വീട്ടിലെ ആവശ്യങ്ങള്‍ക്കായും വില്‍പ്പനയ്ക്ക് വേണ്ടിയും ഇന്ന് കൂണ്‍ കൃഷി ചെയ്യുന്ന ധാരാളം വീട്ടമ്മമാരെ നമുക്ക് കാണാന്‍ സാധിക്കും.വലിയ ബുദ്ധിമുട്ടില്ലാതെ വലിയ തോതില്‍ വിളവെടുക്കാന്‍ വേഗത്തില്‍ കഴിയുന്ന ഒരു ഇനമാണ് കൂണ്‍.മൂവായിരത്തോളം ഇനത്തിലുള്ള ഭക്ഷ്യയോഗ്യമായ കൂണുകള്‍ ഉണ്ട്.ഇവയില്‍ പലതും ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്.
രക്തസമ്മര്‍ദ്ദം,കൊളസ്‌ട്രോള്‍,ശരീരത്തിലുണ്ടാകുന്ന മുഴകള്‍,അമിതവണ്ണം എന്നിവ നിയന്ത്രിക്കാനും കൂണുകള്‍ മികച്ചതാണ്.കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ലെന്നതാണ് കൂണ്‍ കൃഷിയുടെ പ്രധാന ആകര്‍ഷണം.നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന വൈക്കോല്‍,അറക്കപ്പൊടി, തെങ്ങിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി മാധ്യമകള്‍ ഉപയോഗപ്പെടുത്തി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. വാഴത്തണ്ട്, കരിമ്പിന്‍ ചണ്ടി, ചകിരിചോറ്, തേയിലച്ചണ്ടി, കപ്പ പൊടി എന്നിവ എടുത്ത് ശേഷമുള്ള അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തിയും കൃഷി ചെയ്യാം.
വെളിച്ചം കടക്കാത്തവിധം ചായ്പിലോ ചെറിയ മുറിയിലോ കൃഷി ചെയ്താല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂണ്‍ കൃഷി. കൂണ്‍ വിത്ത് തിരഞ്ഞെടുക്കുമ്പോള്‍ മികച്ച വിത്തിന്റെ ദൗര്‍ലഭ്യം കര്‍ഷകര്‍ അനുഭവിക്കാറുണ്ട്. അണുബാധയില്ലാത്ത, തഴച്ചുവളര്‍ന്നു നല്ല വെളുത്ത കട്ടിയുളള കൂണ്‍ വിത്ത് തിരഞ്ഞെടുക്കേണ്ടതാണ്. ഇടകലര്‍ത്തി തടം തയാറാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത.
കൂണുകള്‍ പലതരത്തിലുള്ള കേരളത്തില്‍ ചിപ്പി കൂണ്‍, പാല്‍ കൂണ്‍ എന്നിവയാണ് സജീവമായി കൃഷിചെയ്യുന്നത്. കൃഷി തുടങ്ങുന്നതിന് മുമ്പ് കട്ടിയുളള മഞ്ഞ നിറത്തില്‍ ഉണങ്ങിയ വൈക്കോല്‍, റബ്ബര്‍, മരപൊടി എന്നിവ പുതിയതും അണുമുക്തവുമാക്കി നല്ല വെള്ളത്തില്‍ 7 - 12 മണിക്കൂര്‍ കുതിര്‍ത്ത് 20 - 30 മിനിറ്റ് വരെ വെള്ളത്തില്‍ തിളപ്പിക്കണം. കൂടാതെ അണുനശീകരണം പൂര്‍ണമാക്കാന്‍ ബാവിസ്ടിന്‍ ഫോര്‍മാലിന്‍ മിശ്രിതം 75ppm + 500ppm എന്ന തോതില്‍ എടുത്ത് മാധ്യമം 16 - 18 മണിക്കൂറെങ്കിലും മുക്കിവയ്ക്കണം. ഈര്‍പ്പം ഇല്ലാത്ത മാധ്യമം ആയിരിക്കണം, കാരണം ഈര്‍പ്പത്തിന്റെ സാന്നിദ്ധ്യം രോഗകീടബാധ കൂട്ടുന്നു. മഴക്കാലത്തും ഇതേ സാഹചര്യം ഉണ്ടാക്കുന്നു. ഈര്‍പ്പം തങ്ങി നിന്ന് ഈച്ചയും വണ്ടും മറ്റും കൃഷിയെ നശിപ്പിക്കുന്നു.
കൂണ്‍കൃഷിക്ക് ഉണക്കിയ വൈക്കോല്‍ ചകിരിചോറ് എന്നിവ ശുദ്ധജലത്തില്‍ ഇട്ടുവച്ച്, ശേഷം ആവിയില്‍ പുഴുങ്ങണം. ഇത് തറയില്‍ വെള്ളം വാര്‍ന്നു പോകാനായി വിതറിയിടണം. ശേഷം തടം തയ്യാറാക്കുന്നു. ഈര്‍പ്പം തോന്നാന്‍ വണ്ണം എന്നാല്‍ മുറുക്കി പിഴിഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും വീഴാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു ബഡ്ഡായി തയാറാക്കിയ ശേഷമാണ് വിത്ത് പാകേണ്ടത്.
വിതക്കുന്നത് പോളിത്തീന്‍ കവറുകളില്‍ ആണ്. 2 ഇഞ്ച് കനത്തില്‍ കുറയാതെ വൈക്കോല്‍ ബഡ്ഡായി വയ്ക്കുന്നു. ശേഷം ഒന്നൊതുക്കി കൂണ്‍ വിത്തുകള്‍ തരിതരിയായി വിതറുന്നു. വിതറുമ്പോള്‍ മധ്യത്തിലാവാതെ മൂലകളെ കേന്ദ്രീകരിച്ച് കട്ടിയില്ലാത്ത രീതിയില്‍ 6 തവണ വരെ ബാഗുകളില്‍ വിത്ത് വിതറാം. വിതയ്ക്കല്‍ അവസാനിച്ചാല്‍ കവറിന്റെ തുറന്നഭാഗം നല്ല വണ്ണം മൂടികെട്ടി, വൃത്തിയുളള ആണി കൊണ്ട് 10 - 20 വരെ സുഷിരങ്ങള്‍ ഇടണം.
തറയില്‍ ചരലോ മണലോ നിരത്തി കൂണ്‍ മുറി ഒരുക്കാം. ദിവസേന വൃത്തിയാക്കുന്ന കൂട്ടത്തില്‍ അണുബാധ ആരംഭിച്ച തടങ്ങള്‍ അതതു സമയങ്ങളില്‍ തന്നെ നീക്കം ചെയ്യണം. വളര്‍ച്ച പ്രാപിച്ച കൂണുകളുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ വിളയുടെ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ബ്‌ളീച്ചിംഗ് പൗഡര്‍ ലായനി തളിച്ച് മുറി ശുചിയാക്കണം. ഇങ്ങനെ ചെയ്താല്‍ പോലും ഈച്ചയും വണ്ടും കൂണ്‍ മുറിയില്‍ വരാറുണ്ട്. ഇതിനെ അകറ്റിനിര്‍ത്താന്‍ മുറിയുടെ ജനാലകള്‍, വാതില്‍ മറ്റ് തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 25-40 മേഷ് വല കൊണ്ട് അടിക്കണം. ശേഷം മുറിക്കകത്തും നിലത്തും ആഴ്ചയില്‍ 2 തവണയെങ്കിലും വേപ്പെണ്ണ സോപ്പ് മിശ്രിതം തളിക്കണം.
കൃഷി അവസാനിച്ചാല്‍ തടങ്ങള്‍ മാറ്റി കൂണ്‍ മുറി പുകയ്ക്കണം. 1.5% ഫോര്‍മാലിനോ ഫോര്‍മാലിന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് മിശ്രിതമോ ഉപയോഗിക്കാം. വളര്‍ച്ചയെത്തിയ കൂണുകളെ 20 - 50 ദിവസങ്ങള്‍ക്കകം വിളവെടുപ്പ് നടത്താം. അങ്ങനെ 55 - 75 ദിവസങ്ങളില്‍ 3 തവണ വരെ വിളവെടുപ്പ് നടത്താവുന്നതാണ്. വീടിനുള്ളിലെ മുറിയിലോ ടെറസ്സില്‍ ടാര്‍പോളിന്‍, ഷെഡ് നെറ്റ് തുടങ്ങിയവ കൊണ്ടു മറച്ച രീതിയിലും ഈ വിള സമൃദ്ധമായി കൃഷി ചെയ്യാവുന്നതാണ്
കൂണ്‍ കൃഷി പ്ലാസ്റ്റിക്ക് ബോട്ടിലിലും ചെയ്ത് വിജയിച്ചവരുടെ അനുഭവ കഥകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കാണാം.ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന വാട്ടര്‍ ബോട്ടിലും കൂണ്‍ വിത്തും വൈക്കോലും ഉണ്ടെങ്കില്‍ ചുരുങ്ങിയ ചിലവില്‍ കൂണ്‍ കൃഷി നമുക്ക് ആരംഭിക്കാവുന്നതാണ്. ഒരു പാക്കറ്റ് വിത്ത് ഉപയോഗിച്ച് രണ്ട് ലിറ്ററിന്റെ 4 ബോട്ടില്‍ കൃഷി ചെയ്യാം. ഒരു ബോട്ടില്‍ നിന്ന് 21 ദിവസം കൊണ്ട് ഏകദേശം 200 ഗ്രാം കൂണ്‍ ലഭിക്കുന്നതാണ്. സ്ഥലപരിമിതി നേരിടുന്നവര്‍ക്കും ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും വൈക്കോലിന് പകരം നീയോപീറ്റ് ഉപയോഗിക്കാം.
ചിപ്പി കൂണായാലും പാല്‍ കൂണായാലും ഒരു കിലോക്ക് 300 രൂപ നിരക്കിലാണ് വില്‍പന നടക്കുന്നത്. കുറഞ്ഞത് 200 രൂപ വരെ കിലോ കൂണിന് ലാഭം ലഭിക്കുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വിജ്ഞാന കേന്ദ്രങ്ങളും ഈ കൃഷിയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇത് പഠിച്ചതിനു ശേഷം ഈ രംഗത്തേക്ക് ഇറങ്ങിയാല്‍ ആശങ്കകളില്ലാതെ വരുമാനം ഉണ്ടാക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.