- Trending Now:
ഒബർസ്ററ് ഡോർഫിലെ അലഗോ ഹോളിഡേ റിസോർട്ടിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയെച്ചൊല്ലി വിവാദം. 24,850 യൂറോ മുടക്കിയാണ് ട്രീ ഇവിടേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഈ ചെലവ് തന്നെയാണ് വിവാദത്തിന് അടിസ്ഥാനം.അറുനൂറോളം കിലോമീറ്റർ അകലെ സൗർലാൻഡിൽനിന്നാണ് ട്രീ ബവേറിയയിലേക്കു കൊണ്ടുവന്നിരിക്കുന്നത്. 25,000 യൂറോ കൊണ്ട് യുക്തിസഹമായ മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നാണ് വിമർശകർ ചോദിക്കുന്നത്. മുനിസിപ്പാലിറ്റി നേരിട്ടാണ് ട്രീ എത്തിക്കാൻ ഒരു കമ്പനിക്ക് കരാർ നൽകിയത്. ഹെവി ട്രാൻസ്പോർട്ട് ഉപയോഗിച്ച് ജർമനിയുടെ പകുതിയോളം സഞ്ചരിച്ചാണ് ഇത് എത്തിച്ചിരിക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.