Sections

അയര്‍ലണ്ടിന്റെ വ്യാപാര രംഗത്ത് വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ സര്‍വ്വാധിപത്വം

Monday, Oct 24, 2022
Reported By MANU KILIMANOOR

263 ബില്യണ്‍ യൂറോയുടെ ഇറക്കുമതി ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്

അയര്‍ലണ്ടിന്റെ വ്യാപാര രംഗത്ത് വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ സര്‍വ്വാധിപത്വം.സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട് പുതിയ കണക്കുകളാണ് രാജ്യത്തെ ബിസിനസ്സുകാരുടെ ചിത്രം വെളിപ്പെടുത്തുന്നത്.ഗതാഗത, യാത്രാ സര്‍വ്വീസ്, കയറ്റുമതി വ്യാപാരങ്ങളില്‍ 20% (47ബില്യണ്‍ യൂറോ)വും ഇറക്കുമതിയില്‍ 13%(44 ബില്യണ്‍ യൂറോ)വും മാത്രമാണ് ആഭ്യന്തര കമ്പനികള്‍ക്ക് അവകാശപ്പെടാനുള്ളത്.ബാക്കിയൊക്കെ വന്‍കിട ബഹുരാഷ്ട്രക്കുത്തകകളുടേതാണ്.പുതിയ നിക്ഷേപത്തിന് അവസരം നല്‍കിയ പഴുതിലൂടെ നുഴഞ്ഞു കയറിയ ചൈനീസ് കമ്പനികളും, സേവന മികവില്‍ അയര്‍ലണ്ട് വിളിച്ചു വരുത്തിയ ഇന്ത്യന്‍ കമ്പനികളുമാണ് ഈ നിക്ഷേപങ്ങളില്‍ ഏറെയും നടത്തിയിക്കുന്നത്.അമേരിക്കന്‍ നിക്ഷേപവും കുറവല്ല.സര്‍വ്വീസ് കയറ്റുമതിയുടെ 61%വും (140ബില്യണ്‍) മള്‍ട്ടി നാഷണല്‍ കമ്പനിയുടെ വകയാണെന്ന് കണക്കുകള്‍ പറയുന്നു.അഞ്ച് വലിയ കമ്പനികളാണ് കയറ്റുമതിയുടെ 47% (108 ബില്യണ്‍ യൂറോ)വും കൈയ്യാളുന്നത്.ഇറക്കുമതിയിലും ഇവര്‍ തന്നെയാണ് കാര്യക്കാര്‍ ഇറക്കുമതിയുടെ 44%വും 148 ബില്യണ്‍ യൂറോയും ഇവരുടെ വകയാണ്.

263 ബില്യണ്‍ യൂറോയുടെ ഇറക്കുമതി ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്.119 ബില്യണ്‍ യൂറോ മൂല്യമുള്ള എല്ലാ കമ്പ്യൂട്ടര്‍ സേവന കയറ്റുമതികളെല്ലാം വിദേശ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നായിരുന്നുവെന്ന് ഇന്നത്തെ സി എസ് ഒ പറയുന്നു.സര്‍വ്വീസ് കയറ്റുമതിയുടെ 80%വും സര്‍വ്വീസ് ഇറക്കുമതിയുടെ 87%വും ബഹുരാഷ്ട്ര കമ്പനികളുടേതാണ്.കയറ്റുമതിയുടെ 53%വും കൈയ്യാളുന്ന ഐ സി ടിയുടേതാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ മേഖല.സേവന കയറ്റുമതിയുടെ 53% (121 ബില്യണ്‍ യൂറോ)വും ഇവരുടേതാണ്.മാനുഫാക്ചറിംഗ് മേഖലയുടെ വകയാണ് ഇറക്കുമതിയുടെ 45%.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.