Sections

അമൃത് കാലിന്റെ തുടക്കം; ഇന്ത്യയുടെ ഭാവി പ്രവചിച്ച് മുകേഷ് അംബാനി

Sunday, Nov 27, 2022
Reported By admin
ambani

അമൃത് കാലിന്റെ തുടക്കമാണ് ഇന്ത്യയ്ക്ക് നടപ്പു വര്‍ഷം
 

സമ്പദ്വ്യവസ്ഥയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഇന്ത്യ പ്രകടമാക്കുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പുതുതായി എന്തെങ്കിലും തുടങ്ങാനുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്ന അമൃത് കാലിന്റെ തുടക്കമാണ് ഇന്ത്യയ്ക്ക് നടപ്പുവര്‍ഷമെന്നും മുകേഷ് അംബാനി പറഞ്ഞു. 2047ഓടെ രാജ്യം 40 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അംബാനി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയിലും അവസരങ്ങളിലും അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ക്ലീന്‍ എനര്‍ജി, ബയോ എനര്‍ജി, ഡിജിറ്റല്‍ എന്നിവ വരും ദശകങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയെ നിയന്ത്രിക്കുമെന്നും സങ്കല്‍പ്പിക്കാത്ത വിധത്തില്‍ ജീവിതത്തെ മാറ്റിമറിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

AI, റോബോട്ടിക്‌സ്, IoT തുടങ്ങിയ സാങ്കേതിക വിദ്യകള്‍ മാറ്റത്തിന്റെ ശക്തമായ സഹായികളാണ്. ഇന്ത്യയെ ക്ലീന്‍ എനര്‍ജിയുടെ മുന്നണി ശക്തിയാക്കി മാറ്റാനുള്ള ദൗത്യത്തില്‍, ഡിജിറ്റൈസേഷന്‍ വലിയ പങ്ക് വഹിക്കുമെന്നും അംബാനി പറഞ്ഞു.

2021 ഓഗസ്റ്റിലെ 75-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അമൃത് കാല്‍ എന്ന പദം പരാമര്‍ശിച്ചത്. ഈ വര്‍ഷമാദ്യം 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിര്‍മല സീതാരാമനും ഈ പദം ഉപയോഗിച്ചിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.