Sections

യുവ വ്യവസായികള്‍ക്ക് 'യഥാര്‍ത്ഥ പ്രചോദനം'; ടാറ്റ ഗ്രൂപ്പ് ചെയര്‍മാനെ പ്രശംസിച്ച് മുകേഷ് അംബാനി 

Thursday, Nov 24, 2022
Reported By admin
ambani

രാജ്യത്തെ ബിസിനസ്സ് സമൂഹത്തിനും യുവാക്കള്‍ക്കും'യഥാര്‍ത്ഥ പ്രചോദനം' ആണ്

 

ടാറ്റ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ എന്‍ ചന്ദ്രശേഖരനെ പ്രശംസിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തെ ബിസിനസ്സ് സമൂഹത്തിനും യുവാക്കള്‍ക്കും'യഥാര്‍ത്ഥ പ്രചോദനം' ആണ് ടാറ്റ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ എന്‍ ചന്ദ്രശേഖരന്‍ എന്ന് അംബാനി പറഞ്ഞു. 

ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്സിറ്റിയുടെ (പിഡിഇയു) ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ്  ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ടാറ്റ ഗ്രൂപ്പ് ചെയര്‍പേഴ്സണെ മുകേഷ് അംബാനി പ്രശംസിച്ചത്. തന്റെ  സമ്പന്നമായ അനുഭവപരിചയത്തിലൂടെ സമീപ വര്‍ഷങ്ങളില്‍ ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് ചന്ദ്രശേഖരനാണെന്ന് അംബാനി പറഞ്ഞു. 

ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ടാറ്റ ഗ്രൂപ് വലിയ ചുവടാണ് വെച്ചതെന്ന് അംബാനി ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ടതും ശോഭനവുമായ ഭാവിയിലേക്ക് നമ്മെ നയിക്കാന്‍ പുതിയ ഊര്‍ജ്ജ സാങ്കേതികവിദ്യകളുടെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയാണ് ഈ ചുവടുകള്‍ പ്രതിഫലിപ്പിക്കുന്നത് എന്ന് അംബാനി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ ഒരു പുനരുപയോഗ ഊര്‍ജ ശക്തികേന്ദ്രമായി മാറണമെങ്കില്‍, ഒരു ദേശീയ സഖ്യത്തിന്റെ ധാര്‍മ്മികതയോടെ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മുകേഷ് അംബാനി പറഞ്ഞു. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്സിറ്റി സര്‍വകലാശാലയുടെ ബോര്‍ഡിന്റെപ്രസിഡന്റും ചെയര്‍മാനുമാണ് മുകേഷ് അംബാനി. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.