- Trending Now:
ടെലികോം, ഡിജിറ്റല്‍ സേവനങ്ങള്‍, റീട്ടെയില്‍ ബിസിനസ്സ് എന്നിവയിലെ സ്ഥിരമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹരിത വാതകത്തിലേക്കാണ് അംബാനിയുടെ അടുത്ത ലക്ഷ്യം
ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ മുകേഷ് അംബാനിയുള്ളത്. വിപണിയില്‍ ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ റെക്കോര്‍ഡ് ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടരുകയാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യണ്‍ ഡോളറായാണ് (7.7 ലക്ഷം കോടി രൂപ) ഉയര്‍ന്നത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ (7.6 ലക്ഷം കോടി രൂപ) ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി.
2022 ഫെബ്രുവരിയില്‍ ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നന്റെ സ്ഥാനം സ്വന്തമാക്കിയിരുന്നു. പെട്രോകെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം എന്നെ മേഖലകളില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച വരുമാനമാണ് നേടുന്നത്.
റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ചരക്ക് വിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍ ലാഭം നേടുന്നത് മുകേഷ് അംബാനിയാണ്. 2022-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇതുവരെ പതിനാറ് ശതമാനം ലാഭമുണ്ടാക്കി. കഴിഞ്ഞ പാദത്തില്‍ 22 ശതമാനം വളര്‍ച്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയത്.
ടെലികോം, ഡിജിറ്റല്‍ സേവനങ്ങള്‍, റീട്ടെയില്‍ ബിസിനസ്സ് എന്നിവയിലെ സ്ഥിരമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹരിത വാതകത്തിലേക്കാണ് അംബാനിയുടെ അടുത്ത ലക്ഷ്യം. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 80 ബില്യണ്‍ ഡോളര്‍ പുനരുപയോഗ ഊര്‍ജത്തിനായി നിക്ഷേപിക്കുകയും റിഫൈനറിക്ക് അടുത്തായി ഒരു പുതിയ സമുച്ചയം നിര്‍മ്മിക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.