- Trending Now:
ചിരഞ്ജീവിയാണ് കുഞ്ഞിൻറെ പേര് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്
തെന്നിന്ത്യൻ താരമായ രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും ചേർന്ന് ഒരു കോടി രൂപ വിലയുള്ള ഒരു സ്വർണ്ണ തൊട്ടിൽ സമ്മാനിച്ചതായാണ് റിപ്പോർട്ട്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഇന്ന് ഉപാസനയുടെ അമ്മയുടെ വീട്ടിൽ നടന്നു.
മുത്തച്ഛനായ ചിരഞ്ജീവി കുഞ്ഞിനെ രാജകുമാരി' എന്ന് വിശേഷിപ്പിച്ചിരുന്നു. വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ് കുഞ്ഞിന് ലഇന്നത്തെ ചടങ്ങിൽ കുഞ്ഞിന് ക്ലിൻ കാര എന്ന പേരാണ് താര കുടുംബം നൽകിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ച് ജൂൺ 20 നാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കൈയിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ കുട്ടിക്ക് പേരിട്ടിരിക്കുകയാണ്. മുത്തച്ഛൻ ചിരഞ്ജീവിയാണ് കുഞ്ഞിൻറെ പേര് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്.
ക്ലിൻ കാര കോനിഡെല എന്നാണ് കുഞ്ഞിൻറെ മുഴുവൻ പേര്. ക്ലിൻ കാര എന്ന പേര് ലളിതാസഹസ്രനാമത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണർവ്വ് സൃഷ്ടിക്കുന്ന, പരിവർത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊർജ്ജമാണ് ക്ലിൻ കാര എന്ന നാമത്തിലൂടെ അർഥമാക്കുന്നതെന്ന് ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു. വളരുമ്പോൾ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തൻറെ വ്യക്തിത്വത്തിലേക്ക് ഉൾച്ചേർക്കും, ചിരഞ്ജീവി കുറിച്ചു.
രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം 2012 ജൂൺ 14 നായിരുന്നു. ബിസിനസ് സംരഭകയായ ഉപാസന അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായണ്. തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറിൽ ആയിരുന്നു ദമ്പതികൾ അറിയിച്ചത്. പിന്നാലെ ഇത് സംബന്ധിച്ച വിശേഷങ്ങൾ പലതും ഉപാസന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കൈ കൊണ്ട് ഉണ്ടാക്കിയ തൊട്ടിൽ കുഞ്ഞിനായി സ്വന്തമാക്കിയ വിശേഷവും ഉപാസന പങ്കുവച്ചിരുന്നു. വിവാഹത്തിന് മുൻപ് തന്നെ തൻറെ അണ്ഡം ശീതീകരിക്കുന്നതിന് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുൻപ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികൾ ഉണ്ടാകുന്നതിന് മുൻപായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.