Sections

ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തു വ്യക്തികളില്‍ നിന്ന് മുകേഷ് അംബാനി പുറത്തായി | mukesh ambani dropped out of top ten richest people in the world

Monday, Jul 11, 2022
Reported By admin
ambani

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനും ദീര്‍ഘകാലം ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ ഒരാളുമായിരുന്നു മുകേഷ് അംബാനി


ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തു വ്യക്തികളില്‍ നിന്ന് മുകേഷ് അംബാനി പുറത്തായി. എന്നാല്‍ ഇന്ത്യന്‍ വ്യവസായി അദാനി ഗൗതം അദാനി ഫോര്‍ബ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ടെസ്ല സിഇഒ എലോണ്‍ മസ്‌ക് 237.9 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജെഫ് ബെസോസും ബെര്‍ണാഡ് അര്‍ണോള്‍ട്ടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മുതിര്‍ന്ന നിക്ഷേപകന്‍ വാറന്‍ ബഫറ്റ് സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനും ദീര്‍ഘകാലം ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ ഒരാളുമായിരുന്നു മുകേഷ് അംബാനി. സമ്പത്തിലുണ്ടായ ഇടിവ് കാരണം ഇപ്പോള്‍ റിലയന്‍സ് ചെയര്‍മാന്‍ 11-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഫോര്‍ബ്‌സ് റിയല്‍ ടൈം സൂചിക പ്രകാരം അംബാനിയുടെ ആസ്തി ഇപ്പോള്‍ 87.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. 88.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് പത്താം സ്ഥാനത്തുള്ളയാള്‍ക്ക് ഉള്ളത്. ആദ്യ 10 സമ്പന്നരുടെ പട്ടികയിലുള്‍പ്പെട്ടിട്ടുള്ള രണ്ടാമത്തെ ഇന്ത്യന്‍ വ്യവസായിയാണ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ഗൗതം അദാനി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.