- Trending Now:
ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടനേടിയ ഇന്ത്യൻ വ്യവസായിയാണ് മുകേഷ് ധീരുഭായ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി കൂടിയാണ്. 82 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളായ അനന്ത്, ആകാശ്, ഇഷ എന്നിവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആൾട്ടമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന അവരുടെ കൊട്ടാരമായ ആന്റീലിയയിലാണ്. ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസ്തുവായി ആന്റിലിയ കണക്കാക്കപ്പെടുന്നു. മുകേഷിന്റെയും നിതയുടെയും സ്വർഗീയ മാളികയ്ക്ക് ഏകദേശം 2 ബില്യൺ ഡോളർ ചിലവ് വരും
തങ്ങളുടെ വീടായ ആന്റിലിയ സൂര്യന്റെയും താമരയുടെയും പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിത അംബാനി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, കൂടാതെ അപൂർവ മരം, മാർബിൾ, പരൽ തുടങ്ങിയ അതിമനോഹരമായ വസ്തുക്കളാണ് താമരയുടെയും സൂര്യന്റെയും രൂപങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചത്.
മുകേഷ് അംബാനിയുടെ ആഡംബര വസ്തുക്കളോടുള്ള ഇഷ്ടം പ്രശസ്തമാണ്. 98.15 മില്യൺ ഡോളർ നൽകി അംബാനി സ്വന്തമാക്കിയിരിക്കുന്ന അത്യാഢംബര ഹോട്ടലുകളിൽ ഒന്നാണ് ന്യൂയോർക്കിലെ മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ. 248 മുറികളും സ്യൂട്ടുകളുമുള്ള ഹോട്ടലിൽ ഹോളിവുഡ് താരങ്ങളും ശതകോടീശ്വരന്മാരും സന്ദർശകരായി എത്താറുണ്ട്.
റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ വിവിധ ആഡംബര സൗകര്യങ്ങളുണ്ട്, സെൻട്രൽ പാർക്കിന്റെയും മാൻഹട്ടൻ സ്കൈലൈനിന്റെയും കാഴ്ച ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാം. 4,500 ചതുരശ്ര അടി വിസ്തീർണമുള്ള ഫൈവ്-സ്റ്റാർ മന്ദാരിൻ ഓറിയന്റൽ സ്പാ, 75 അടി ലാപ് പൂളോട് കൂടിയ അത്യാധുനിക ഫിറ്റ്നസ് സെന്റർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസിന്റെ ഉടമസ്ഥതയിലുള്ള പിയറിയിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയുള്ള എൻവൈസിയിലെ മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ വാങ്ങാനുള്ള മുകേഷ് അംബാനിയുടെ നീക്കം സൂചിപ്പിക്കുന്നത് ഇന്ത്യൻ വിപണിയിലെ രണ്ട് വമ്പൻമാർ ഇനി വിദേശത്തും തങ്ങളുടെ പോരാട്ടം നടത്തും എന്നാണ്!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.