- Trending Now:
ഏഷ്യയിലെ ഏറ്റവും സമ്പന്നനായി വീണ്ടും മുകേഷ് അംബാനി.ഐഐഎഫ്എല്‍ വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോര്‍ട്ട് അനുസരിച്ചാണ് അംബാനി തുടര്‍ച്ചയായി പത്താമത്തെ വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് അംബാനിക്ക് ഇപ്പോള്‍ 718000 കോടി രൂപയുടെ ആസ്തിയുണ്ട്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വര്‍ദ്ധനവാണ് അംബാനിയുടെ ആസ്തിയിലുണ്ടായത്.
അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി.രാജ്യത്ത് ആയിരത്തിലധികം പേര്‍ ആയിരം കോടിയിലേറെ ആസ്തി സ്വന്തമാക്കി.
119 നഗരങ്ങളിലായി 1007 വ്യക്തികള്‍ക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്.മുന്‍നിരയിലുള്ള 894 പേരുടെ ആസ്തിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇതില്‍ തന്നെ 229 പേര്‍ പുതുമുഖങ്ങളാണ്.അതേസമയം 113 പേരുടെ ആസ്തിയില്‍ ഇടിവുണ്ടായതായും ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 57-ാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.