- Trending Now:
കൊച്ചി: ഈ വർഷത്തെ ലോക ഓട്ടിസം ബോധവൽക്കണ ദിനമായ ഏപ്രിൽ രണ്ടിൻറെ പ്രമേയമായ 'സെലബ്രേറ്റ് ഡിഫറൻസസ്' എന്ന പശ്ചാത്തലത്തിലുള്ള മുഗ്ധ കൽറയുടെ പുസ്തകം ബെംഗളൂരുവിൽ നടത്തിയ ഇന്ത്യ ഇൻക്ലൂഷൻ, ഇന്ത്യൻ ന്യൂറോഡൈവേഴ്സിറ്റി ഉച്ചകോടിക്കിടെ പുറത്തിറക്കി. കുടുംബങ്ങൾക്കും വിദ്യാഭ്യാസ രംഗത്തുള്ളവർക്കും ജീവനക്കാർക്കും ഒരുപോലെ സഹായകമായ രീതിയിലാണ് ഐ സീ യു, ഐ ഗെറ്റ് യു: ദി സെൽഫ്-കെയർ ഗൈഡ് ഫോർ സ്പെഷ്യൽ നീഡ്സ് പാരൻറ്സ്' എന്ന പുസ്തകം മുഗ്ധ കൽറ അവതരിപ്പിച്ചിരിക്കുന്നത്.
ഓട്ടിസം ബാധിച്ച വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ രീതിയിൽ സാമൂഹിക ഇടപെടലുകൾ ആഴത്തിൽ നടത്തുന്നതിനെ കുറിച്ച് അവബോധം വളർത്തുന്ന രീതിയിലാണ് ഐക്യരാഷ്ട സഭയുടെ അംഗീകാരത്തോടെ ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം ദിനം ആചരിക്കുന്നത്.
ന്യൂറോഡൈവേർജൻറ് ആയ കുട്ടികളുടെ മാതാപിതാക്കൾ, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവർ, നേരിടുന്ന വൈകാരികവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ കുറിച്ച് നേരിട്ടു പറയുന്നതാണ് ഈ പുസ്തകം. പ്രായോഗികമായ രീതികളും ഉൾക്കാഴ്ചകളും സംയോജിപ്പിച്ചുള്ള ഈ പുസ്തകം പരിചരണം കൊടുക്കുന്ന ആളുകളെ പ്രോൽസാഹിപ്പിക്കുകയും അവരുടെ ജീവിതവും കുട്ടികൾക്കുള്ള മെച്ചപ്പെട്ട പിന്തുണയും സംബന്ധിച്ച കാര്യങ്ങളിൽ പ്രോൽസാഹനം നൽകുകയും ചെയ്യുന്നു.
ഈ മേഖലയിൽ മാറ്റങ്ങൾ വരുത്താനാവും വിധം കോർപറേറ്റ് നയങ്ങളിൽ ഉണ്ടാകേണ്ട മാറ്റങ്ങളും പുസ്തകം ചൂണ്ടിക്കാട്ടുന്നു. 2014-ൽ മകന് ഓട്ടിസം നിർണയിക്കപ്പെട്ടതിനു ശേഷം മുഗ്ധ കൽറ ഈ രംഗത്ത് ഉൾപ്പെടുത്തൽ പ്രോൽസാഹിപ്പിക്കാനായുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
അവാർഡ് നേടിയ ഒരു ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും, ബിബിസി 100 വുമൺ 2021 പുരസ്കാര ജേതാവും, നോട്ട് ദാറ്റ് ഡിഫറെൻറിൻറെ സഹസ്ഥാപകയുമാണ് മുഗ്ധ കൽറ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.