- Trending Now:
രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്എംഇകളില്‍ 2,648 എണ്ണം സൂക്ഷ്മ സംരംഭങ്ങളും ഒമ്പത് ചെറുകിട സംരംഭങ്ങളുമാണ്
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 18.34 ലക്ഷം എംഎസ്എംഇകള്‍ 1.16 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതായി എംഎസ്എംഇ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ ഉദ്യം പോര്‍ട്ടല്‍. ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങള്‍ യഥാക്രമം ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവയാണ്.
ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത 66,767 എംഎസ്എംഇകളില്‍ 66,442 എണ്ണം സൂക്ഷ്മ സംരംഭങ്ങളും, 318 ചെറുകിട സംരംഭങ്ങളും, ഏഴ് ഇടത്തരം സംരംഭങ്ങളുമാണ്. തൊട്ടുപിന്നിലുള്ള പഞ്ചാബില്‍ 46,519 എംഎസ്എംഇകളുണ്ട്. അതില്‍ 46,366 എണ്ണം ചെറുകിട സംരംഭങ്ങളും, 144 ചെറുകിട സംരംഭങ്ങളും ഒമ്പത് ഇടത്തരം സംരംഭങ്ങളും ചേര്‍ന്ന് 1.94 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ 2,657 എംഎസ്എംഇകള്‍ 21-22 സാമ്പത്തിക വര്‍ഷത്തില്‍ 12,042 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്എംഇകളില്‍ 2,648 എണ്ണം സൂക്ഷ്മ സംരംഭങ്ങളും ഒമ്പത് ചെറുകിട സംരംഭങ്ങളുമാണ്. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്എംഇകളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.