- Trending Now:
അടുത്ത അഞ്ചു വര്‍ഷത്തില്‍, നിലവിലെ ആറു കോടി വരുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മുപ്പത് ശതമാനം സംഭാവന നല്‍കുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ആണെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ. മഹാരാഷ്ട്ര എംഎസ്എംഇ കോണ്‍ഫറെന്‍സിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി വിവിധ സ്‌കീമുകള്‍ വഴി എംഎസ്എംഇ സെക്ടറിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എംഇകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ടെക്‌നോളജിയിലും ഫൈനാന്‍സിലുമുള്ള ആക്‌സസും ആവശ്യമാണെന്ന് റാണെ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് ഉടനടി വായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റലാകുന്നു... Read More
രാജ്യത്തിന്റെ വളര്‍ച്ചയുടെ കൊടി പിടിക്കേണ്ടവരാണ് യുവാക്കളെന്നും, അവര്‍ക്ക് മികച്ച തൊഴിലവസരങ്ങളും പരിശീലനങ്ങളും സംരംഭത്തിനുള്ള ചുറ്റുപാടും ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തില്‍, നിലവിലെ ആറു കോടി വരുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. രാജ്യത്തിനകത്തും ആഗോളതലത്തിലും 'മെയ്ഡ് ഇന്‍ ഇന്ത്യ' ടാഗ് ജനകീയമാക്കാനും സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുമുള്ള കൂട്ടായ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഭാവിയില്‍ രാജ്യത്തിനെയും സമ്പത്തിനെയും വളര്‍ത്താന്‍ കഴിയുന്ന വര്‍ധിച്ച വളര്‍ച്ചയുള്ള വ്യവസായങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.