- Trending Now:
കൊച്ചി: 59 മിനിറ്റിനുള്ളില്‍ ചെറുകിട സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ പദ്ധതി പാളുന്നു. പദ്ധതിക്ക് കീഴില്‍ പ്രഖ്യാപിച്ചിരുന്ന വായ്പകളുടെ വിതരണം ധനകാര്യ സ്ഥാപനങ്ങള്‍ കുറച്ചതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ചെറുകിട സംരംഭകര്‍ക്കായി പ്രഖ്യാപിച്ച പല വായ്പകളും ഇത്തരത്തില്‍ സംരംഭകര്‍ക്ക് ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇസിഎല്‍ജിഎസ്, എംഎസ്എംഇകള്‍ക്കായുള്ള ക്രെഡിറ്റ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിയ പദ്ധതികള്‍ക്ക് കീഴിലുള്ള വായ്പകളാണ് ഇപ്പോള്‍ ചെറുകിട സംരംഭകര്‍ക്ക് ലഭിക്കാത്തത്.
നവംബറില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സിഡ്ബി പദ്ധതിക്ക് കീഴില്‍ 59 മിനിറ്റ് ലോണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്ക് കീഴില്‍ 2021 നവംബര്‍ 30 വരെ 79,149 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. 2.36 ലക്ഷം വായ്പകള്‍ ആണ് മൊത്തം അനുവദിച്ചത്. 2.20 ലക്ഷം വായ്പകള്‍ക്കായി 64,544 കോടി രൂപ മൊത്തം വിതരണം ചെയ്തിട്ടുണ്ട്. 2018 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ പദ്ധതിക്ക് കീഴില്‍, ഒരു കോടി രൂപ മുതല്‍ 5 കോടി രൂപ വരെയുള്ള ടേം ലോണുകളും പ്രവര്‍ത്തന മൂലധന വായ്പകളുംമാണ് വാഗ്ദാനം ചെയ്തിരുന്നത്. അപേക്ഷകള്‍ക്ക് വേഗത്തില്‍ വായ്പ ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിക്ക് കീഴിലെ വായ്പാ വിതരണം കുത്തനെ കുറഞ്ഞു.
2020 നവംബര്‍ 30 വരെ 68,742 കോടി രൂപ ഉള്‍പ്പെടുന്ന 2,16,503 വായ്പകള്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഏകദേശം 20,000 വായ്പകള്‍ മാത്രമേ പുതിയതായി അനുവദിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം നവംബര്‍ വരെ അനുവദിച്ച പുതിയ വായ്പകള്‍ പുതിയ വായ്പകള്ഒന്പത് ശതമാനം മാത്രം. ഇതുവരെ അനുവദിച്ച മൊത്തം വായ്പയുടെ 91 ശതമാനവും ആദ്യ രണ്ട് വര്‍ഷങ്ങളിലാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2021 ഏപ്രില്‍ വരെ വിതരണം ച്യെതത് 2.29 ലക്ഷം ലോണുകള്‍ ആണ്.
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതിക്ക് കീഴിലുള്ള വായ്പകളും ഇങ്ങനെ തന്നെ. ഇസിഎല്‍ജിഎസ് പദ്ധതിക്ക് കീഴിലുള്ള മൊത്തം വായ്പകളുടെ 39 ശതമാനവും വന്‍കിട വ്യാപാരികള്‍ക്കിടയില്‍ ആണ് വിതരണം ചെയ്തത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 35.8 ശതമാനം ലോണുകളും ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, സേവന മേഖലയിലെ സംരംഭങ്ങള്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ബിസിനസുകള്‍ എന്നിവക്കാണ് നല്‍കിയത്.
2021 മാര്‍ച്ച് വരെ വിതരണം ചെയ്തത് 1.7 ലക്ഷം കോടി രൂപയിുടെ ലോണ്‍ ആണ്. എന്നാല്‍ 57 ശതമാനം ചെറുകിട വായ്പക്കാരും പറയുന്നത് പദ്ധതിക്ക് കീഴില്‍ വായ്പ ലഭ്യമാകുന്നത് എളുപ്പമായിരുന്നില്ല എന്നാണ്. ചെറുകിട ഇടത്തരം ബിസിനസുകള്‍ക്കാണ് ലോണ്‍ എന്നാണ് പ്രഖ്യാപനം എങ്കിലും വളരെ ചെറുകിട ബിസിനസ്സുകളെ അപേക്ഷിച്ച് വലിയ സ്ഥാപനങ്ങള്‍ക്കാണ് ഇസിഎല്‍ജിഎസ് പദ്ധതിക്ക് കീഴില്‍ അധിക വായ്പയും അനുവദിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.