Sections

ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ധനസഹായം

Thursday, Sep 05, 2024
Reported By Admin
Insurance subsidy scheme for MSMEs by Kerala's Department of Industries.

ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉല്പാദന സേവന സംരംഭങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. ഇൻഷുറൻസിനു വേണ്ടി വർഷം തോറും അടയ്ക്കുന്ന സംഖ്യയുടെ 50 ശതമാനം (പരമാവധി 5000/- രൂപ വരെ) വ്യവസായ വകുപ്പിൽ നിന്ന് തിരികെ ലഭിക്കും. പ്രകൃതി ക്ഷോഭം, തീപിടുത്തം, മറ്റ് അപകടങ്ങൾ എന്നിവയ്ക്ക് എം.എസ്.എം.ഇ യൂണിറ്റുകൾ എടുക്കുന്ന എല്ലാ വിധ സുരക്ഷാ പോളിസികൾക്കും റീഫണ്ട് ലഭിക്കും. ഐ.ആർ.ഡി.എ.ഐ അംഗീകരിച്ച സർക്കാർ ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും എടുക്കുന്ന എല്ലാ പോളിസികളും പദ്ധതിക്കായി പരിഗണിക്കും. ഉദ്യം രജിസ്ട്രേഷൻ പോളിസി സർട്ടിഫിക്കറ്റ്, തുക ഒടുക്കിയ രേഖകൾ എന്നിവ സഹിതം അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുള്ള വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ മുഖേനെയോ, ബ്ലോക്ക്/നഗരസഭ വ്യവസായ വികസന ഓഫീസർമാർ മുഖേനെയോ ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് മുഖേനെയോ https://msmeinsurance.industry.kerala.gov.in എന്ന പോർട്ടൽ വഴിയോ അപേക്ഷിക്കാം. ഫോൺ നമ്പർ: 6282298367, 9188127163, 8157080502, 9744973696.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.