- Trending Now:
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും സംയുക്തമായി സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകർക്ക് ഫിനാൻസ്, ടാക്സ്, ഓഡിറ്റ് എന്നീ സാമ്പത്തിക വിഷയങ്ങളിലെ സംശയ നിവാരണത്തിനും വിദഗ്ധ സേവനത്തിനും ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. കലക്ടറേറ്റ് ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ നടന്ന പരിപാടി സബ് കലക്ടർ മിസൽ സാഗർ ഭരത് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സംരംഭകർക്ക് സിറ്റിംഗും നടന്നു. പരിപാടിയിൽ ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. ട്രഷറർ അത്ഭുത ജ്യോതി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ, വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ കെ. രാകേഷ് കുമാർ, വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അഖില സി ഉദയൻ, ജില്ലാ വ്യവസായ കേന്ദ്രം ജീവനക്കാർ, സംരംഭകർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.