- Trending Now:
മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ, കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ആര്‍ബിഐ പിഐഡിഎഫ് (പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട്) പദ്ധതിയുടെ ഭാഗമായി 80 ലക്ഷം ഓഫ്‌ലൈന്‍ വ്യാപാരികളെ ഡിജിറ്റൈസ് ചെയ്തതായി പ്രഖ്യാപിച്ചു.
രാജ്യത്തെ ടയര്‍ -3 മുതല്‍ ടയര്‍ 6 വരെയുള്ള കേന്ദ്രങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ഇന്‍ഫ്രാസ്ട്രക്ചര്‍ (ഫിസിക്കല്‍, ഡിജിറ്റല്‍ മോഡുകള്‍) വിന്യസിക്കുന്നതിന് സബ്‌സിഡി നല്‍കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് സ്ഥാപിച്ചു.പിഐഡിഎഫ് സ്‌കീമിലൂടെ, ഫോണ്‍ പേ യ്ക്ക് രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇരട്ടിയാക്കാനും സൃഷ്ടിക്കാനും ഇതുവരെ ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്ത വിദൂര ഭൂപ്രദേശങ്ങള്‍ പോലും ഡിജിറ്റൈസ് ചെയ്യാനും കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.