Sections

മൃണാൾ താക്കൂർ ലാക്റ്റോ കലാമിൻറെ പുതിയ അംബാസഡർ

Friday, Dec 20, 2024
Reported By Admin
Mrunal Thakur as the new brand ambassador for Lakto Calamine by Piramal Pharma, promoting skincare s

കൊച്ചി: പിരമൽ ഫാർമ ലിമിറ്റഡ് ഇന്ത്യ കൺസ്യൂമർ ഹെൽത്ത്കെയറിൻറെ (ഐസിഎച്ച്) സ്കിൻകെയർ ബ്രാൻഡായ ലാക്റ്റോ കലാമിൻറെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രമുഖ താരം മൃണാൾ താക്കൂറിനെ തെരഞ്ഞെടുത്തു.

ചർമ സംരക്ഷണത്തിൽ ലാക്റ്റോ കലാമിൻ വിശ്വസനീയമായ ബ്രാൻഡാണ്. ഇതിൻറെ ഫലപ്രദമായ ഫോർമുല എണ്ണമയമുള്ള ചർമ്മം, മുഖക്കുരു, പാടുള്ള ചർമ്മം, തിണർപ്പ് തുടങ്ങിയ വിവിധതരം ചർമ്മ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഉപഭോക്താക്കൾ വ്യാപകമായി ഉപയോഗിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുന്നു. അധിക എണ്ണ വലിച്ചെടുക്കുന്ന കാവോലിൻ ക്ലേ, സുഷിരങ്ങൾ അടയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കുന്ന സിങ്ക് ഓക്സൈഡ്, ഈർപ്പം നിലനിർത്തുന്ന ഗ്ലിസറിൻ എന്നീ പ്രധാന ചേരുവകൾ ചേർന്ന് പ്രവർത്തിച്ച് ആരോഗ്യപ്രദമായ തിളക്കമുള്ള ചർമം പ്രദാനം ചെയ്യുന്നു.

എണ്ണമയമുള്ള ചർമ പ്രശ്നം നേരിടുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡായി ചർമ സംരക്ഷണ വിപണിയിൽ അതിൻറെ സ്ഥാനം ശക്തിപ്പെടുത്തുന്ന ബ്രാൻഡ് താക്കൂറിനൊപ്പം 'ഓയിലി സ്കിൻ ഹേ തൊ ലാക്റ്റോ കലാമിൻ' എന്ന പുതിയ മൾട്ടി മീഡിയ പ്രചാരണം അവതരിപ്പിക്കുകയാണ്.അടുത്ത 18-24 മാസങ്ങൾക്കുള്ളിൽ ബ്രാൻഡിൻറെ ഉൽപ്പന്ന ശ്രേണി വിപുലമാക്കാനാണ് പ്ലാൻ ചെയ്യുന്നത്. അതോടൊപ്പം പുതിയ ചാനലുകളിലേക്കും സ്റ്റോറുകളിലേക്കും എത്തുകയും ഇകൊമേഴ്സ് പോർട്ടലുകളിൽ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

തലമുറകളായി വിശ്വാസം നേടിയൊരു ചർമ സംരക്ഷണ ബ്രാൻഡുമായി സഹകരിക്കാനായത് വലിയ അംഗീകാരമാണെന്ന് മൃണാൾ താക്കൂർ പറഞ്ഞു. ആരോഗ്യവും തിളക്കവുമുള്ള ചർമം പ്രോൽസാഹിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലും സന്തോഷമുണ്ടെന്ന് മൃണാൾ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.