- Trending Now:
കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓർഗനൈസേഷനും ചേർന്നാണ് 'മൃദംഗനാദം' എന്ന പേരിൽ അപൂർവമായ ഗിന്നസ് റെക്കോർഡിന് അരങ്ങൊരുക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ വച്ച് നടന്നു. മെയ് മാസത്തിൽ കൊച്ചിയിൽ വച്ചാകും ഗിന്നസ് ശ്രമമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ നൃത്ത അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന മെഗാ ഇവന്റിനാകും കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു. ഏഴ് വയസ്സുമുതലുള്ള ഏതൊരു നർത്തകർക്കും ലിംഗ ഭേദമന്യേ പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ നൃത്ത അധ്യാപകർ മുഖേന www.mridanganaadam.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : - 9961665170
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.