Sections

ജോലിരഹിതരായി കഴിയുന്ന യുവാക്കൾക്കും തൊഴിൽരഹിതർക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ എം.പി.ഐ. യുടെ മിനിസെയിൽസ് ഔട്ട്ലറ്റ് കം ഫുഡ് ഹബ്ബുകൾ തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നു

Monday, Jun 19, 2023
Reported By Admin
Business Opportunities

എം.പി.ഐ. യുടെ സംരംഭക സഹായ പദ്ധതി


ഫുഡ് ടെക്നോളജി/ലൈവ് സ്റ്റോക്ക്/കുക്കറി/ബുച്ചറി തുടങ്ങിയ കോഴ്സുകൾ പാസായി ജോലിരഹിതരായി കഴിയുന്ന യുവാക്കൾക്കും തൊഴിൽരഹിതർക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ എം.പി.ഐ. യുടെ മിനിസെയിൽസ് ഔട്ട്ലറ്റ് കം ഫുഡ് ഹബ്ബുകൾ തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നു. ഈ വർഷം 1000 ഔട്ട്ലറ്റുകൾ ആരംഭിക്കും. ഒരു സംരംഭ കന് എം.പി.ഐ. ഒരു ഫ്രീസർ നൽകും. ഘട്ടംഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുക്കുന്ന സംരംഭകർക്ക് ഔട്ട്ലറ്റുകൾ തുടങ്ങാൻ സഹായം നൽകുന്നത്.

കുറഞ്ഞത് 100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുളള വൈദ്യുതി കണക്ഷനുളള കട മുറി സ്വന്തമായോ വാടകയ്ക്കോ അതിനൊപ്പം മറ്റു അനുബന്ധ ഉപകരണങ്ങളും ഔട്ട്ലറ്റിനായി ഒരുക്കണം. ഇതിന് ബാങ്കുകളിൽനിന്ന് വായ്പ ആവശ്യമുളളവരുടെ അപേക്ഷ എം.പി.ഐ. ബാങ്കുകൾക്ക് ശുപാർശ ചെയ്യും. മൈക്രോഫിനാൻസ് ബാങ്കുകളിൽനിന്നും ലഭ്യമാകുന്നതിന്റെ തിരിച്ചടവ് സംരംഭകരുടെ ഉത്തരവാദിത്വമായിരിക്കും. രജിസ്ട്രേഷൻ ജൂൺ 19 മുതൽ ആഗസ്റ്റ് 31 വരെ നടത്താം. രജിസ്ട്രേഷന്റെ മുൻഗണനാക്രമത്തിലായിരിക്കും അർഹരായവർക്ക് ഔട്ട്ലറ്റുകൾ നൽകുക. അപേക്ഷാഫോം meatproductsofindia.com ൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 9446489333.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.