- Trending Now:
കൊച്ചി: കൊതുകുകൾ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ വിവിധ പ്രായങ്ങളിലുള്ളവരിലെ 53 ശതമാനത്തോളം പേർ ചൂണ്ടിക്കാട്ടുന്നു. മുതിർന്നവർക്ക് രണ്ടു മണിക്കൂറോളവും കുട്ടികൾക്ക് നാലു മണിക്കൂറോളവും നേരമാണ് രാത്രിയിലെ ഉറക്കം നഷ്ടമാകുന്നത്. പ്രതിരോധ ശേഷി കുറയുവാനും രോഗ സാധ്യതകൾ വർധിക്കാനും ഇതു കാരണമാകുന്നു.
വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലുള്ള 87 ശതമാനം പേർക്കും ഇതേ അഭിപ്രായമാണ്. ഉറക്കത്തിലെ ഈ ശല്യം, പ്രത്യേകിച്ച് കുട്ടികളിലും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായാണ് ദക്ഷിണേന്ത്യയിലെ 86 ശതമാനം പേരും വിശ്വസിക്കുന്നത്. ഏപ്രിൽ 25-ലെ ലോക മലേറിയ ദിനത്തിനു മുന്നോടിയായി ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിൻറെ ബ്രാൻഡ് ആയ ഗുഡ്നൈറ്റ് നടത്തിയ സർവ്വേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കൊതുക്, എണ്ണമില്ലാത്ത ഭീഷണികൾ എന്ന പേരിൽ ദേശവ്യാപകമായ സർവ്വേയാണ് ഗുഡ്നൈറ്റ് വിപണി ഗവേഷണ സ്ഥാപനമായ യുഗോവ് വഴി നടത്തിയത്.
ഉറക്കത്തിൻറെ കാര്യത്തിലുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ ഇന്ത്യയിലെ വീടുകളിൽ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗ പ്രതിരോധ ശേഷി കുറയൽ, സ്ട്രെസ് വർധിക്കൽ, രോഗബാധ ഉണ്ടാകാനുള്ള സാധ്യത വർധിക്കൽ തുടങ്ങിയ നിരവധി ഗൗരവമായ പ്രശ്നങ്ങളിലേക്ക് ഇതു വഴിവെക്കുന്നുമുണ്ട്.
ഇന്ത്യയിലെ കൊതുകു പ്രശ്നം സംബന്ധിച്ച അവബോധം ഉയർത്തിക്കാട്ടുകയാണ് തങ്ങൾ ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ അശ്വിൻ മൂർത്തി പറഞ്ഞു. ഇന്ത്യയിൽ 40 ദശലക്ഷത്തിലേറെ ജനങ്ങളാണ് കൊതുകുജന്യ രോഗങ്ങൾ ബാധിച്ചവരായുള്ളത്. സാമ്പത്തിക രംഗത്തും അതിൻറെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.