Sections

ഈ വര്‍ഷം പ്രമുഖ സമ്പന്നര്‍ രാജ്യം വിടും ?

Wednesday, Jun 15, 2022
Reported By admin

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ യുഎസ് ഡോളര്‍ നിക്ഷേപം കൂടുമെന്നും കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80% വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

 


ഇന്ത്യയില്‍ യുവ സമ്പന്നരുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടെന്ന് ശുഭകരമായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന്് ഈ സാമ്പത്തിക വര്‍ഷം പ്രമുഖ സമ്പന്നരില്‍ പലരും രാജ്യം വിട്ടേയ്ക്കുമെന്ന പുതിയ പഠനം ഞെട്ടിപ്പിക്കുന്നു.2022-ല്‍ 8000 ത്തില്‍പ്പരം പണക്കാര്‍ ഇന്ത്യ വിടുമെന്നാണ് പഠനങ്ങള്‍. ഇന്ത്യയിലെ കര്‍ശനമായ നികുതി നിയമങ്ങളും സാമ്പത്തികപരമായ മറ്റു സറണ്ടറിംഗ് രീതികളും പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങളുമാണ് ധനികരെ രാജ്യംവിടാന്‍ നിര്‍ബന്ധിതരാക്കുന്നത് എന്നാണ് ഹെന്‍ലി ഗ്ലോബല്‍ സിറ്റിസണ്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്.

ആഗോള ബിസിനസ് സാധ്യതകളും മറ്റു സംരംഭങ്ങളുമെല്ലാം ഏറ്റവും കൂടുതലുള്ളത് വിദേശത്താണ് എന്നാണത്രേ യുവാക്കളായ ധനികരുടെ അഭിപ്രായം. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ യുഎസ് ഡോളര്‍ നിക്ഷേപം കൂടുമെന്നും കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80% വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സില്‍ 20%, ജര്‍മ്മനി- ഇറ്റലി- യുകെ എന്നിവിടങ്ങളില്‍ 10% എന്നിങ്ങനെയാണ് കോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുക.


രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെട്ടാല്‍ സമ്പന്നരായ ആളുകളെ ഇന്ത്യയില്‍ത്തന്നെ നിലനിര്‍ത്താമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. 2031-ഓടെ സമ്പന്നര്‍ 80% വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ഈ കാലയളവില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വിപണികളിലൊന്നായി ഇന്ത്യയെ മാറ്റാന്‍ സാധിക്കുമെന്നുമാണ് വിദഗ്ധരുടെ പ്രതീക്ഷ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.