Sections

പേപ്പർ പൾക്ക് നിർമ്മാണത്തിനായി 50000 മെട്രിക് ടൺ അസംസ്‌കൃത വസ്തു കൂടി അനുവദിച്ചു

Wednesday, May 31, 2023
Reported By Admin
KPPL

കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന് 50000 മെട്രിക് ടൺ അസംസ്കൃത വസ്തുക്കൾ അനുവദിച്ചു


കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചതോടെ, പേപ്പർ നിർമ്മാണത്തിനുള്ള വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ തടസമില്ലാതെ ലഭ്യമാക്കുന്നതിനായി 50,000 മെട്രിക് ടൺ തടി ലഭ്യമാക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. അക്കേഷ്യ, യൂക്കാലിപ്റ്റ്സ് മരങ്ങളാണ് കെ പി പി എൽ ഉപയോഗിക്കുന്നത്. ഇതു കൂടാതെ സർക്കാർ പ്രസ്സുകൾ, ഓഫീസുകൾ , കെ ബി പി എസ് എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്ന പഴയ പേപ്പറും ഡിഇങ്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട് ' മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന കെപിപിഎലിന്റെ പ്രവർത്തനങ്ങൾക്ക് തടസം വരാത്ത രീതിയിൽ മരം ലഭ്യമാക്കുന്നതിന് വനം വകുപ്പ് മികച്ച പിന്തുണയാണ് നൽകുന്നത്. ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലായി ഇത്രയും തടി ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് മുൻപ് അനുവദിച്ച 24,000 മെട്രിക് ടൺ ഇതിനോടകം ശേഖരിച്ച് ന്യൂസ്പ്രിന്റ് ഉൽപാദനത്തിനായി ഉപയോഗിച്ചുകഴിഞ്ഞിട്ടുണ്ട്. കെ പി പി എലിന് ലഭിച്ചിട്ടുള്ള ദൈനിക് ഭാസ്കറിന്റെ 10000 ടണ്ണിന്റേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ പത്രസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള ഓർഡറുകൾ സമയബന്ധിതമായി കൊടുക്കുന്നതിന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് സഹായകമാകും. ഇതോടൊപ്പം തന്നെ കെ പി പി എലിന്റെ സുസ്ഥിരമായ നിലനിൽപ്പിനും പുരോഗതിക്കും വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.