- Trending Now:
കൊച്ചി: ഉപഭോക്താക്കൾക്ക് 'സൂപ്പർ ഓട്ടോ' ആസ്വദിക്കാനും മികച്ച അനുഭവം നൽകാനും ലാസ്റ്റ് മൈൽ മൊബിലിറ്റിയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിൻറെ ഭാഗമായി കൊച്ചിയിലെ കല്യാൺ മോൺട്ര ഡീലർഷിപ്പിൽ മോൺട്ര ഇലക്ട്രിക് സൂപ്പർ ഓട്ടോയുടെ വിതരണം ആരംഭിച്ചു.
കൊച്ചിയിലെ ഉപഭോക്താക്കൾക്ക് മോൺട്ര ഇലക്ട്രിക് സൂപ്പർ ഓട്ടോ കൈമാറുന്നതിൻറെ സന്തോഷത്തിലാണ്. പുതുമകളും ഈ വ്യവസായത്തിലെതന്നെ ആദ്യമായിട്ടുള്ള നിരവധി ഫീച്ചറുകളും ഉള്ള ഈ സൂപ്പർ ഓട്ടോ ഈ വിപണിയെ പുനർനിർവചിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇന്ധനത്തിലും അറ്റകുറ്റപ്പണിയ്ക്കുമായി പണം ചിലവഴിക്കേണ്ടാത്തതിനാൽ മോൺട്ര ഇലക്ട്രിക് സൂപ്പർ ഓട്ടോയിലൂടെ കൂടുതൽ വരുമാനം ലഭിക്കും. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുന്ന വാഹനങ്ങൾ നിർമ്മിക്കാനാണ് ശ്രമിക്കുന്നതെന്ന് മോൺട്ര ഇലക്ട്രിക് ത്രീ വീലർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് ജെന പറഞ്ഞു.
ഇന്ത്യയിൽ സുരക്ഷിതവും പ്രീമിയം ഇലക്ട്രിക് 3 വീലറുകളും ലഭ്യമാക്കുന്നതിനൊപ്പം സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.
കൊച്ചിയിലെ കല്യാൺ മോൺട്രയിൽ ഉപഭോക്താക്കൾക്ക് മോൺട്ര ഇലക്ട്രിക് സൂപ്പർ ഓട്ടോ വിതരണം ചെയ്യുന്നു
മുരുഗപ്പ ഗ്രൂപ്പ് കമ്പനിയുടെ ട്യൂബ് ഇൻവെസ്റ്റ്മെൻറ് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ടിഐ ക്ലീൻ മൊബിലിറ്റി ലാസ്റ്റ് മൈൽ മൊബിലിറ്റിയിൽ മാറ്റങ്ങൾ കൊണ്ടുവരും. ആദ്യഘട്ടത്തിൽ കേരളം, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ടിഐ ക്ലീൻ മൊബിലിറ്റി അവതരിപ്പിച്ചു. ഈ സംസ്ഥാനങ്ങളിലെ ഒന്നിലധികം ടച്ച് പോയിൻറുകളിൽ സൂപ്പർ ഓട്ടോ ലഭ്യമാകും, കൂടാതെ മോൺട്ര ഇലക്ട്രിക് സൂപ്പർ ഓട്ടോയ്ക്കായി കാത്തിരിക്കുന്നവർക്ക് പരമാവധി ടെസ്റ്റ് റൈഡുകൾ ടിഐ ക്ലീൻ മൊബിലിറ്റിഉറപ്പാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.