Sections

മോൺട്ര ഇലക്ട്രിക് കാർഗോ വാഹന ശ്രേണിയിൽ എവിയേറ്റർ, സൂപ്പർ കാർഗോ മോഡലുകൾ പുറത്തിറക്കി

Wednesday, Jan 22, 2025
Reported By Admin
Montra Electric Unveils Aviator and Super Cargo Electric Vehicles at Bharat Mobility Expo 2025

കൊച്ചി: മോൺട്ര ഇലക്ട്രിക് പുതിയ കാർഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ നടന്ന ചടങ്ങിലാണ് എവിയേറ്റർ (ഇ എസ്സിവി), സൂപ്പർ കാർഗോ (ഇ 3-വീലർ) എന്നീ മോഡലുകൾ പുറത്തിറക്കിയത്.

മോൺട്ര ഇലക്ട്രിക് ചെയർമാൻ അരുൺ മുരുഗപ്പൻ, വൈസ് ചെയർമാൻ വെള്ളയൻ സുബ്ബയ്യ, മാനേജിങ് ഡയറക്ടർ ജലജ് ഗുപ്ത എന്നിവർക്കൊപ്പം ത്രീവീലേഴ്സ് ബിസിനസ് ഹെഡ് റോയ് കുര്യൻ, സ്മോൾ കൊമേഴ്സ്യൽ വെഹിക്കിൾസ് സിഇഒ സാജു നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇൻഡ്രസ്ട്രിയിലെ ഏറ്റവും ഉയർന്ന 245 കി.മീ സർട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയൽ ലൈഫ് റേഞ്ചുമായാണ് എവിയേറ്റർ (ഇ-എസ്സിവി) വരുന്നത്. 3.5 ടൺ ആണ് ഭാരം. 80 കിലോവാട്ട് പവറും, 300 എൻഎം ടോർക്കുമുണ്ട്. 7 വർഷം അല്ലെങ്കിൽ 2.5 ലക്ഷം കിലോമീറ്റർ വരെ വാറൻറിയോടെ വരുന്ന ഈ മോഡലിന് 15.99 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം പ്രാരംഭ വില.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സർട്ടിഫൈഡ് റേഞ്ചും (200+ കി.മീ), 150 കിലോമീറ്റർ റിയൽ ലൈഫ് റേഞ്ചും സൂപ്പർ കാർഗോ ഇ-ത്രീവീലർ നൽകുന്നു. 1.2 ടൺ ഭാരമുള്ള വാഹനം 3 കാർഗോ ബോഡി വകഭേദങ്ങളിലും, 15 മിനിറ്റ് ഫുൾ ചാർജ് ഓപ്ഷനിലും ലഭ്യമാണ്. 4.37 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം പ്രാരംഭ വില.

മുരുഗപ്പ ഗ്രൂപ്പിൻറെ ഭാഗമായി നൂതനവും സുസ്ഥിരവുമായ ക്ലീൻ മൊബിലിറ്റി സൊല്യൂഷനുകൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് മോൺട്ര ഇലക്ട്രിക് (ടിഐ ക്ലീൻ മൊബിലിറ്റി) ചെയർമാൻ അരുൺ മുരുഗപ്പൻ പറഞ്ഞു.

എവിയേറ്റർ ഇന്ത്യയിലെ ആദ്യത്തെ ട്രൂ-ഇവി ആണെന്ന് മോൺട്ര ഇലക്ട്രിക് (ടിഐ ക്ലീൻ മൊബിലിറ്റി) മാനേജിങ് ഡയറക്ടർ ജലജ് ഗുപ്ത പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.