Sections

സോഷ്യല്‍മീഡിയ വഴി ലക്ഷങ്ങള്‍; ഈ സമ്പാദ്യമൊക്കെ എങ്ങോട്ട് പോകുന്നു ?| Investment of social media influencers

Wednesday, Aug 03, 2022
Reported By admin
business

മാസവരുമാനം അടിസ്ഥാനമാക്കി കണക്കാക്കുമ്പോള്‍ 20 ശതമാനത്തോളം പണം ചിലവഴിക്കുന്നതായാണ് കണ്ടെത്തിയത്. ഇതില്‍ തന്നെ കൂടുതല്‍ പണം ചിലവഴിക്കുന്നത് ഫാഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്കാണ്.

 

സിനിമ താരങ്ങളെക്കാള്‍ ഇന്ന് ലോകത്ത് വലിയ താരമൂല്യമുള്ളവരാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്.ആളുകള്‍ക്കിടയിലെ ജനപ്രീതി മാത്രമല്ല സമ്പാദ്യത്തിന്റെ കാര്യത്തിലും ഇവര്‍ പുലികള്‍ തന്നെ.ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ സമ്പാദിക്കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സുണ്ട് ഇവരുടെ ലൈഫിനെ കുറിച്ച് പൊതുധാരണകളുണ്ടെങ്കിലും ഇവര്‍ പണം ചിലവഴിക്കുന്നതും, നിക്ഷേപിക്കുന്നതും എങ്ങനെ എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇവരില്‍ പലരും കോളേജില്‍ പഠിക്കുന്നവരാണ്. ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ ഫോളോവേഴ്‌സാണ് ഇവര്‍ക്കെല്ലാമുള്ളത്. ഫോളോവേഴ്‌സ് എത്രത്തോളം കൂടുന്നോ, എത്രത്തോളം ട്രാക്ക് റെക്കോര്‍ഡ് ഉണ്ടോ എന്നതനുസരിച്ച് ഇവരുടെ വരുമാനവും വര്‍ധിക്കുന്നു. ഈ രംഗത്തെ കണക്കു പ്രകാരം മുന്‍നിര സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മൂന്നു മുതല്‍ അഞ്ചു വരെ മിനിറ്റ് വീഡിയോ ചെയ്യുന്നതിന് രണ്ടു മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് നേടുന്നത്. പറയുന്ന പണം നല്‍കാന്‍ ബ്രാന്‍ഡുകള്‍ ക്യൂ നില്‍ക്കുകയും ചെയ്യുന്നു. ബംഗളൂരുവിലുള്ള ഒരു കോമഡി ഇന്‍ഫ്‌ലുവന്‍സര്‍ ഏതാനും സെക്കന്‍ഡുകള്‍ ഒരു ബ്രാന്‍ഡിനെപ്പറ്റി സംസാരിക്കാന്‍ എട്ടു ലക്ഷം രൂപയാണ് ഈടാക്കുന്നതത്രെ.


ബ്രാന്‍ഡിങ്, ഫുഡ്, കള്‍ച്ചര്‍, ആര്‍ട്, ഫാഷന്‍ എന്നീ മേഖലകളിലുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സിനേക്കാള്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സാണ് കൂടുതലായി സാമ്പത്തിക കാര്യങ്ങളില്‍ അറിവുള്ളതെന്നതാണ് അത്. ഇവരെല്ലാം എത്ര പണം ചിലവഴിക്കുന്നു ? എത്ര പണം നിക്ഷേപിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റി ഒരു ആശയക്കുഴപ്പം നിലനിന്നേക്കാം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇവരൊക്കെ ക്രിപ്‌റ്റോകറന്‍സിയിലും, ബാങ്ക് എഫ്ഡിയിലും, ഓഹരിയിലും സമ്പാദ്യം നിക്ഷേപിക്കുന്നുണ്ട്.വിവിധ മേഖലകളിലായി രാജ്യത്തെ മുന്‍നിരയിലുള്ള 20 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ അഭിമുഖം നടത്തിയപ്പോള്‍ അതില്‍ ഏഴോളം പേര്‍ മാത്രമാണ് പണത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായത്. ഭൂരിഭാഗത്തിന്റേയും പണം കൈകാര്യം ചെയ്യുന്നത് മണിമാനേജേഴ്‌സ് ആണെന്നതായിരുന്നു ഇതിനു കാരണം.

പലരും മാസവരുമാനം അടിസ്ഥാനമാക്കി കണക്കാക്കുമ്പോള്‍ 20 ശതമാനത്തോളം പണം ചിലവഴിക്കുന്നതായാണ് കണ്ടെത്തിയത്. ഇതില്‍ തന്നെ കൂടുതല്‍ പണം ചിലവഴിക്കുന്നത് ഫാഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്കാണ്. പലരുടെയും വരുമാനത്തിന്റെ 40 ശതമാനത്തോളം തുക നിക്ഷേപത്തിലേക്കു പോകുന്നു. 40 ശതമാനത്തോളം തുക ഭാവിയില്‍ ബിസിനസ് വികസിപ്പിക്കാനായി വകയിരുത്തുന്നവരാണ് ഭൂരിഭാഗവും.ബാങ്ക് എഫ്ഡികളില്‍ നിക്ഷേപിക്കുന്നവരുണ്ടെങ്കിലും ക്രിപ്‌റ്റോ കറന്‍സികളിലും, ഓഹരികളിലും, മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാനാണ് പലര്‍ക്കും താല്പര്യം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.