Sections

ആയിരങ്ങള്‍ നിക്ഷേപിച്ചാല്‍ കോടികള്‍ തിരികെ ലഭിക്കും; സര്‍ക്കാര്‍ നിക്ഷേപത്തില്‍ പേടി വേണ്ട

Tuesday, Sep 20, 2022
Reported By admin
Savings scheme

പിപിഎഫിലെ നിക്ഷേപം പൂർണ്ണമായും നികുതി ഇളവ് ഉള്ളവയാണ്. കാലവധിയിൽ ലഭിക്കുന്ന തുകയ്ക്കും പൂർണമായ നികുതി ഇളവ് ലഭിക്കും

കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ചെറിയൊരു തുക മാറ്റിവെയ്ക്കാന്‍ തയ്യാറായാല്‍ വാര്‍ദ്ധക്യകാലത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കും.പക്ഷെ ഇതിനായി ഒരു തുക നീക്കി വെയ്ക്കാന്‍ ആരു ശ്രദ്ധിക്കാറില്ല.വിരമിച്ച ശേഷം മാസ ശമ്പളം ലഭിക്കാതെ വരുന്ന ഘട്ടത്തില്‍ സഹായമാകാന്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന സ്‌കീമാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.ശരിക്കും ഈ നിക്ഷേപത്തിലൂടെ എങ്ങനെയാണ് ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുകയെന്ന് നിങ്ങള്‍ക്കും സംശയമുണ്ടാകുമല്ലേ?

ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗിക പിൻവലിക്കൽ അനുവദിക്കും. നിലവിൽ 7.1% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.

മാസം 12,510 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം 1,50,120 രൂപ നിക്ഷേപിക്കാം. 25 വർഷം കഴിയുമ്പോൾ 37,53,000 രൂപയാകും നിങ്ങൾ അടയ്ക്കുക. എന്നാൽ പലിശ കൂടി കണക്കാക്കുമ്പോൾ 1.03 കോടി രൂപയാകും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത്.15 വർഷം കാലാവധി പൂർത്തിയാക്കിയാൽ വീണ്ടും അഞ്ച് വർഷത്തേക്ക് നിക്ഷേപം നീട്ടാൻ സാധിക്കും. അങ്ങനെ, മാസത്തിൽ 10,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 28 വർഷം കൊണ്ട് 1.05 കോടി ലഭിക്കും. 7,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 32 വർഷം കൊണ്ട് 1.01 കോടിയും നേടാനാകും. 5,000 രൂപ മാസത്തിൽ നിക്ഷേപിക്കുന്നവർക്ക് 37-ആം വർഷത്തിൽ 1.05 കോടി ലഭിക്കും.പിപിഎഫിലെ നിക്ഷേപം പൂർണ്ണമായും നികുതി ഇളവ് ഉള്ളവയാണ്. കാലവധിയിൽ ലഭിക്കുന്ന തുകയ്ക്കും പൂർണമായ നികുതി ഇളവ് ലഭിക്കും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.