- Trending Now:
പണം കൈയ്യിലെത്തുന്നുണ്ട് പക്ഷെ അത് കൃത്യമായി വിനിയോഗിക്കാനോ സേവ് ചെയ്യാനോ സാധിക്കുന്നില്ല പലരുടെയും പരാതികളിലൊന്നാണ് ഇത്.ഇനി മറ്റുചിലര്‍ക്കാകട്ടെ കാശേ കിട്ടുന്നില്ലെന്നാണ് പരിഭവം.കയ്യില്‍ പണം നില്‍ക്കാത്ത അനുഭവമുള്ളവര്‍ കൂടുതലും പണത്തിനായി വായ്പകളെ ആശ്രയിക്കും.ശരിക്കും സാമ്പത്തിക സ്ഥിതിയുടെ അനാരോഗ്യം ഇവിടെ നിന്നാണ് തുടങ്ങുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
സാമ്പത്തിക കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് സാമ്പത്തിക അനിശ്ചിതത്വത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. വിവേകപൂര്‍ണ്ണമായ സാമ്പത്തിക തീരുമാനങ്ങളിലൂടെ ജീവിതം കൂടുതല്‍ സുഖകരമാക്കുകയും സാമ്പത്തിക അനിശ്ചിതത്വങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുകയാണ് സാമ്പത്തിക ആരോഗ്യം എന്നതു കൊണ്ട് ഉദ്യേശിക്കുന്നത്.
സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കാത്ത തിരിച്ചടവ് വരുന്ന തുക മാത്രം വായ്പയെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. കൃത്യമായ പ്ലാനിംഗില്ലാതെ ഒന്നിലധികം വായ്പകള്‍ എടുക്കരുത്. മാസത്തില്‍ ചുരുങ്ങിയ തിരിച്ചടവ് ഉള്ളവര്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ അധിക വായ്പകളെടുക്കാന്‍ സഹായകമാകും.
നിലവിലുള്ള വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുക എന്നത് പ്രധാനമാണ്. ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.
സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെലവുകള്‍ കിഴിച്ചുള്ള തുക മിക്കവരുടെയും സേവിഗ്‌സ് ബാങ്ക് അക്കൗണ്ടിലുണ്ടാകും. എന്നാല്‍ ഭാവിയിലെ അത്യാവശ്യങ്ങളെ നേരിടാന്‍ ഈ തുക അപര്യാപ്തമാണ്. ഇതിന് പരിഹാരമായി അത്യാവശ്യ സമയത്ത് ഉപയോഗിക്കാന്‍ തക്കത്തിലൊരു തുക കണ്ടെത്തണം. മാസത്തില്‍ ഇതിനായി പണം മാറ്റിവെയ്ക്കണം.
സാമ്പത്തികമായി വളരണമെങ്കില്‍ സമ്പാദ്യം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സമ്പാദ്യ വര്‍ധനവ് സാമ്പത്തിക ആരോഗ്യത്തിന് പ്രധാനമാണ്. നിക്ഷേപം ദീര്‍ഘകാലത്തേക്കും പണപ്പെരുപ്പത്തെ മറികടക്കുന്നവയായിരിക്കണം. നിക്ഷേപത്തില്‍ നിന്നുള്ള ആദായം നിലവിലെ പണപ്പെരുപ്പ നിരക്കിനെക്കാള്‍ മെച്ചപ്പെട്ടതാണോയെന്ന് ഉറപ്പാക്കണം.
കടങ്ങളില്ലാതിരിക്കുന്നത് പോലെ തന്നെ വസ്തുവിന് മേല്‍ തര്‍ക്കങ്ങളില്ലാതിരിക്കുന്നതും ആവശ്യമാണ്. പിന്തിടര്‍ച്ചവകാശം കൃത്യമായ രേഖപ്പെടുത്തേണ്ടത് ഇതിന്റെ പ്രധാന്യം ഉറപ്പാക്കുന്നു. ഇതോടൊപ്പം ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് ജീവിതത്തില്‍ മറ്റൊരു പ്രധാന്യമുള്ള കാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.