Sections

മണികോൺക്ലേവ് 2024 സാമ്പത്തിക-നിക്ഷേപക ഉച്ചകോടി ഡിസംബർ 18, 19 ന്

Wednesday, Dec 11, 2024
Reported By Admin
Money Conclave 2024: A Global Platform for Economic Growth and Investment Opportunities

കൊച്ചി: രാജ്യത്തിൻറെ ദ്രുതഗതിയിലുള്ള വളർച്ചാ നിരക്കിൻറെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിൽ അവയെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചർച്ച ചെയ്യുന്ന മണി കോൺക്ലേവ് 2024 ഉച്ചകോടി ഡിസംബർ 18, 19 തിയതികളിൽ നടക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻററിൽ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേർ പങ്കെടുക്കും.

അതിവേഗ വളർച്ച സംഭവിക്കുന്ന ഇന്ത്യൻ സാഹചര്യത്തെ പൂർണമായും എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതാണ് രണ്ട് ദിവസത്തെ സമ്മേളനത്തിലൂടെ ചർച്ച ചെയ്യുന്നത്. പതിനായിരത്തിൽപ്പരം പ്രതിനിധികൾ, നാൽപ്പതിലധികം പ്രഭാഷകർ, നൂറിലേറെ നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സ്റ്റാർട്ടപ്പുകൾ, ഓഹരിവ്യാപാരികൾ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും.

വിജ്ഞാനത്തിലൂടെ സാമ്പത്തിക വളർച്ചയെന്ന പ്രമേയത്തിൻറെ അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുന്നതെന്ന് ഈ ഉദ്യമത്തിൻറെ സ്ഥാപകരായ ഫിൻക്യു സ്ഥാപകൻ ഇബ്നു ജാല, എക്സ്പ്രസോ ഗ്ലോബൽ സ്ഥാപകൻ അഫ്താബ് ഷൗക്കത്ത് പി വി എന്നിവർ പറഞ്ഞു. നിലവിലെ സാമ്പത്തിക അവസ്ഥ, നിക്ഷേപ സാധ്യതകൾ, പരസ്പര സഹകരണമേഖലകൾ തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. സ്റ്റാർട്ടപ്പ് കൺസൽട്ടൻറ് സിഎ അഭിജിത്ത് പ്രേമൻ, ഗ്രീനിക് മുൻ സിഇഒ ഫാരിഖ് നൗഷാദ്, പ്രൊഫൈൽ ബിസിനസ് സൊല്യൂഷൻസ് സഹസ്ഥാപക ഡോ. നെസ്രീൻ മിഥിലാജ് എന്നിവരും മണി കോൺക്ലേവിൻറെ സ്ഥാപകാംഗങ്ങളാണ്.

വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുൻ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എംപി, മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, തുടങ്ങിയവരാണ് സമ്മേളനത്തിൻറെ രക്ഷാധികാരിമാർ. ഗൂഗിൾ ഇന്ത്യ റിയൽ എസ്റ്റേറ്റ് ഹെഡ് ഗണേഷ് പരമേശ്വരൻ, സെസ്റ്റ് മണിയുടെ മുൻ സിഇഒ ലിസി ചാപ്മാൻ, ടാറ്റ റിയാൽറ്റിയുതെട സിഇഒ സഞ്ജയ് ദത്ത്, ഐഎസ്ബി സ്ക്സസ് കോച്ച് സമീർ സാഠേ, ഹെഡ്ജ് ഇക്വറ്റീസ് സിഎംഡിയും സ്ഥാപകനുമായ അലക്സ് കെ ബാബു, ഹീൽ സ്ഥാപകൻ രാഹുൽ മാമ്മൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഡിലാബ്സ്-ഐഎസ്ബി സീനിയർ പ്രോഗ്രാം മാനേജർ നാഗരാജ് ബോലാക്കാട്ടി, ബ്രിഡ്ജ് വേ ഗ്രൂപ്പ് സിഇഒ ജാബിർ അബ്ദുൾ വഹാബ്, എൻഎക്സ്ജി മാർക്കറ്റ്സ് സിഇഒ സാറാ അഹമ്മദി, ഭാരത് ഇനോവേഷൻ ഫണ്ട് വെഞ്ച്വർ പാർട്ണർ ഹേമേന്ദ്ര മാഥുർ, വിൽഗ്രോ ഇനോവേഷൻ ഫൗണ്ടേഷൻ ഡയറക്ടർ ആനന്ദ് അരവമുടൻ, സ്റ്റെപ് അപ് വെഞ്ച്വേഴ്സ് സിഇഒ രാജാ സിംഗ് ഭുർജി, എൻപിസിഒ ചീഫ് ബിസിനസ് ഓഫീസർ രാഹുൽ ഹൻഡ, ഷെയർഖാൻ ഇൻഡിപെൻഡൻറ് ഡയറക്ടർ അർജുൻ മോഹൻ, ഫൺസോ സ്ഥാപകൻ സാഷാൻ നോഫിൽ, ഫിൻക്യു സ്ഥാപകൻ ഇബ്നു ജാല, എക്സ്പ്രസോ ഗ്ലോബൽ സ്ഥാപകൻ അഫ്താബ് ഷൗക്കത്ത് പി വി, ഐഐസി ലക്ഷ്യ എംഡി ഓർവെൽ ലയണൽ, ഫിൻഗ്രോത്ത് സ്ഥാപകൻ സി എ കാനൻ ബെഹൽ, കോംംഗ്ലോ വെഞ്ച്വേഴ്സ് സഹസ്ഥാപകൻ വിനീത് മോഹൻ, വൈ കോംബിനേറ്റർ സ്ഥാപകൻ മാധവൻ രാമകൃഷ്ണൻ, സിബിആർഇ അഡൈ്വസറി ഹെഡ് റോമിൽ ദുബൈ, ഫിനി സഹസ്ഥാപകൻ രോഹിത് തുതേജ, പെൻറാഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ണൻ, ബി സ്കൂൾ ഇൻറർനാഷണൽ അക്കാദമിക് ഡീൻ ഫൈസൽ പി സയ്യദ്, ആഷിഖ് ആൻഡ് അസോസിയേറ്റ്സ് സ്ഥാപകൻ സിഎസ് ആഷിഖ്, പ്രൊഫൈൽ ബിസിനസ് സൊല്യൂഷൻസ് സഹസ്ഥാപക ഡോ. നെസ്രീൻ മിഥിലാജ്, ഒമ്നിവോർ വിസി പാർട്ണർ ശുഭദീപ് സന്യാൽ, കാസ്പിയൻ ഇൻവസ്റ്റ്മൻറ് ഡയറക്ടർ ഇമ്മാനുവേൽ മുറേ, വൈറൂട്ട്സ് സ്ഥാപകൻ ഡോ. സജീവ് നായർ, ഓപ്പൺ സ്ഥാപകൻ അനീഷ് അച്യുതൻ, ഇഡാപ്ട് സിഇഒ ഉമർ അബ്ദുൾസലാം, ബ്രമ്മാ ലേണിംഗ് സൊല്യൂഷൻസ് സിഇഒ എ ആർ രഞ്ജിത്ത്, മോട്ടിവേഷണൽ സ്പീക്കർ അബിഷാദ് ഗുരുവായൂർ, സംരംഭക ഉപദേശകൻ ജിഷാദ് ബക്കർ, ഷെയർവെൽത്ത് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ രാമകൃഷ്ണൻ ടി ബി, സ്റ്റാർട്ടപ്പ് കൺസൽട്ടൻറ് സിഎ അഭിജിത്ത് പ്രേമൻ, ഗ്രീനിക് മുൻ സിഇഒ ഫാരിഖ് നൗഷാദ് തുടങ്ങിയവരാണ് ഉച്ചകോടിയിലെ പ്രഭാഷകർ.

അമ്പതിലധികം ബ്രാൻഡുകൾ, പതിനഞ്ചിലേറെ പാനലുകൾ, 20 ലേറെ അവതരണങ്ങൾ തുടങ്ങിയവയാണ് ഉച്ചകോടിയിലുണ്ടാകുന്നത്. പതിനായിരം ഡോളർ ഓഹരി രഹിത ഫണ്ട് ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പ് പിച്ചിംഗും ഉച്ചകോടിയോടനുബന്ധിച്ചുണ്ടാകും. ഇതു കൂടാതെ ഐഡിയാത്തോണിലൂടെ ഒന്നേകാൽ ലക്ഷം രൂപയും നൂതനാശയങ്ങൾക്ക് സമ്മാനമായി നൽകുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.