- Trending Now:
എറണാകുളം സ്വദേശിനി റിസ്‌ല സബിനി Momstastic Collections എന്ന പേരിൽ ഓൺലൈൻ സ്റ്റോറിലൂടെ മെൻസ് & ലേഡീസ് ഡ്രസ്സ് ഉത്പന്നങ്ങൾ വിൽക്കുന്നു.അതിനോടൊപ്പം Momstastic Bakes എന്ന പേരിൽ വിവിധ തരം കേക്കുകളും ,ഡോണട്ടുകളും നിർമിച്ചു വിൽക്കുകയും ചെയ്യുന്നു. ജോലിക്ക് ഒക്കെ പോയി ഒരു വരുമാനം നേടി ഇൻഡിപെൻഡന്റ് ആവാൻ ആഗ്രഹിച്ചിട്ട് അത് സാധിക്കാത്ത ഒട്ടേറെ സ്ത്രീകളുണ്ട്.അവർക്ക് ഒരു വരുമാനം മാർഗം നിർമ്മിച്ചു നൽകുവാനായി റീസെല്ലിങ് ഓപ്‌ഷനും നൽകി വരുന്നു.അതിലൂടെ ഏകദേശം അൻപതോളം പേർ ഇന്ന് വരുമാനം നേടുന്നു.
പഠിച്ചു ഒരു ജോലി ഒക്കെ നേടി ഇൻഡിപെൻഡന്റ് ആകുവാൻ ആയിരുന്നു റിസ്‌ലയുടെ ആഗ്രഹം.മെഡിക്കൽ ഫീൽഡ് താല്പര്യമായത് കൊണ്ട് BSC സൈക്കോളജി പഠിച്ചു..എന്നാൽ വിവാഹ ശേഷം പഠനം തുടരുവാൻ സാധിച്ചില്ല.ഇൻഡിപെൻഡന്റ് ആകുവാൻ ഉള്ള ആഗ്രഹം അപ്പോഴും ഉണ്ടായിരുന്നു.അങ്ങനെ എന്ത് ചെയ്യും എന്ന തിരച്ചിലിനൊടുവിൽ റീസെല്ലിങ് എന്ന ഓപ്‌ഷനിൽ എത്തി.വിവിധ ഡ്രസ്സ് മെറ്റിരിയലുകൾ ഏഴുമാസക്കാലം റീസെൽ ചെയ്‌തു .പീന്നീട് ഡൽഹി പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നും ഡയറക്ട് മെറ്റീരിയൽസ് എടുത്തു വിൽക്കുവാൻ ആരംഭിച്ചു.
വിവാഹ ശേഷം ജോലിക്ക് ഒന്നും പോകുവാൻ സാധിക്കാത്തവർക്ക് ഒരു വരുമാനം നൽകുവാൻ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം തോന്നി.അങ്ങനെ റീസെല്ലിങ് ഓപ്‌ഷനും നൽകി തുടങ്ങി.ഇന്ന് ഏകദേശം അൻപതോളം പേർ റിസ്‌ലയുടെ കയ്യിൽ നിന്നും പ്രോഡക്റ്റ് വാങ്ങി വിറ്റു വരുമാനം നേടുന്നു.അതിനോടൊപ്പം Momstastic Bakes എന്ന പേരിൽ വിവിധ തരം കേക്കുകളും ,ഡോണട്ടുകളും നിർമിച്ചു വിൽക്കുകയും ചെയ്യുന്നു.
മുടങ്ങിപ്പോയ ഡിഗ്രി പഠനം വീണ്ടും തുടങ്ങുവാനും കഴിഞ്ഞു.
വിവാഹ ശേഷം ഒരു കുട്ടി ഒക്കെ അയാൾ സ്വന്തം ലൈഫ് ,ആഗ്രഹങ്ങൾ എല്ലാം ഉപേക്ഷിച്ചു കുട്ടികളെ നോക്കി പീന്നീട് ജീവിച്ചോളണം എന്ന് ചിന്തിക്കുന്ന കുറെ അധികം ആളുകൾ ഉണ്ട്.എന്നാൽ കുട്ടികൾ ആവുന്നത് ഒന്നും സ്വന്തം ആഗ്രഹങ്ങൾ നേടി എടുക്കുന്നതിനു ഒരു തടസ്സമല്ല.എല്ലാം നന്നായി തന്നെ മാനേജ് ചെയ്യുവാനായി സാധിക്കും.കുട്ടികൾ വളർന്നു വലുതായി പേരന്റ്സിനെ പറ്റി പറയുമ്പോൾ ഒരു സംരംഭകയാണ്,ബിസിനസ്സ് ചെയ്യുന്നു അല്ലെങ്കിൽ ഇന്ന ജോലി ചെയ്യുന്നു എന്ന് അഭിമാനത്തോടെ പറയുവാനായി ഒരു ഐഡന്റിറ്റി ഉണ്ടാവുന്നത് ആണ് സന്തോഷം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.