- Trending Now:
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടർന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിൻ പറമ്പൻ.
എൻഎസ്എഫ്250ആർ ഓപ്പൺ ക്ലാസിൽ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡർമാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം വഹിച്ചത്. ആറ് ലാപ്പ് റേസിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നേറിയ മൊഹ്സിൻ ശ്രദ്ധേയമായ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ ജയത്തോടെ കിരീടത്തിനായുള്ള സ്ഥാനവും മൊഹ്സിൻ ഏറെക്കുറേ ഭദ്രമാക്കി. ആകെ 11:22.331 സമയത്തിലാണ് മലപ്പുറം സ്വദേശി റേസ് പൂർത്തിയാക്കിയത്, 1:51.977 ആയിരുന്നു മികച്ച ലാപ് സമയം.
11:22.425 സമയത്തിൽ ഫിനിഷ് ചെയ്ത സിദ്ധേഷ് സാവന്ത് ശക്തമായ പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടി. 1:51.980 ആയിരുന്നു സിദ്ധേഷിൻറെ മികച്ച ലാപ് സമയം. ആറ് ലാപ്പ് മത്സരത്തിലുടനീളം സ്ഥിരതയാർന്ന പ്രകടനം നടത്തിയ സാവിയോൻ സാബുവിനാണ് മൂന്നാം സ്ഥാനം. 11:22.568 ആകെ സമയത്തിലായിരുന്നു സാവിയോൻറെ ഫിനിഷിങ്. 1:51.671 എന്ന മികച്ച ലാപ് സമയവും താരം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.