Sections

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2024ൽ ചാമ്പ്യനായി മൊഹ്സിൻ പറമ്പൻ

Tuesday, Oct 08, 2024
Reported By Admin
Mohsin Paramban wins Idemitsu Honda India Talent Cup 2024 at Chennai

കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ സമാപിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിൽ ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിൻ പറമ്പൻ ചാമ്പ്യനായി. എൻഎസ്എഫ്250ആർ ഓപ്പൺ ക്ലാസിൽ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡർമാർമാരുടെ മികച്ച പ്രകടനത്തിനാണ് സീസൺ സാക്ഷ്യം വഹിച്ചത്. സീസണിലുടനീളം മികച്ച പ്രകടനം നടത്തിയ മലപ്പുറം സ്വദേശിയായ മൊഹ്സിൻ പറമ്പൻ അഞ്ച് റൗണ്ടുകളിലായി നടന്ന പത്ത് റേസുകളിൽ ഏഴിലും വിജയം നേടി.

സീസണിലെ അവസാന എട്ട് ലാപ് റേസിൽ മൊഹ്സിൻ മികച്ച സറ്റാർട്ടിങ് നടത്തിയെങ്കിലും മെഷീന്റെ സാങ്കേതിക പ്രശ്നങ്ങൾ വിനയായി, ഇത് മുതലെടുത്ത സഹതാരം സാവിയോൻ സാബു 15:03.809 സമയത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 1:51.260 ആയിരുന്നു താരത്തിന്റെ ഏറ്റവും മികച്ച ലാപ് സമയം. ആവേശകരമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങൾക്കായുള്ള പോരാട്ടം. നിശ്ചയദാർഢ്യത്തോടെ മത്സരം പൂർത്തിയാക്കിയ മൊഹ്സിൻ പറമ്പൻ 1:52.171 എന്ന ഏറ്റവും മികച്ച ലാപ് സമയത്തോടെ 15:10.876 സെക്കൻഡ് സമയത്തിൽ രണ്ടാം സ്ഥാനത്തെത്തി. മൊഹ്സിന് പിന്നാലെ ബീദാനി രാജേന്ദർ അതിവേഗം കുതിച്ചെത്തി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 15:17.258 സമയത്തിൽ ഫിനിഷ് ചെയ്ത ബീദാനി 1:52.654 എന്ന മികച്ച ലാപ് സമയവും കുറിച്ചു.

യുവറൈഡർമാരുടെ മികവ് കണ്ടെത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ 2024 സീസൺ ജൂൺ 14നാണ് മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ തുടങ്ങിയത്. 2024 ഒക്ടോബർ 6ന് അഞ്ച് റൗണ്ടുകളും ഇതേ വേദിയിൽ പൂർത്തിയാക്കിയാണ് സീസൺ സമാപിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.