Sections

ആമോണ്‍ അടക്കം വമ്പന്മാരെ തോല്‍പ്പിക്കാന്‍ മോദി ഗവണ്‍മെന്റിന്റെ മെഗാപ്ലാന്‍

Sunday, May 01, 2022
Reported By admin
amzone

രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയുടെ 80 ശതമാനവും പിടിച്ചടക്കിയ വന്‍കിട ഇ-കൊമേഴ്‌സ് ഭീമന്മമാരായ ആമസോണിനെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിനെയും വെല്ലുവിളിക്കാന്‍ കഴിവുള്ളതാകും ഇന്ത്യയുടെ തദ്ദേശീയ ഓണ്‍ലൈന്‍ വ്യാപാര നെറ്റ്വര്‍ക്ക് എന്നാണ് അഭ്യൂഹം

 

വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സാധനങ്ങളും സേവനങ്ങളും വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഒരു സുതാര്യമായ സാങ്കേതിക ശൃഖലയാണ് മോദി സര്‍ക്കാര്‍ അടുത്ത് ലക്ഷ്യം വെയ്ക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍.സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന സ്വതന്ത്ര്യമായി ആക്‌സസ് ചെയ്യാവുന്ന ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് സംവിധാനത്തിന് പിന്നില്‍ ഇന്ത്യയിലെ തന്നെ പ്രമുഖനായ മുഗള്‍ നന്ദന്‍ നിലേക്കനിയാണ് ചുക്കാന്‍ പിടിക്കുന്നത്.രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയുടെ 80 ശതമാനവും പിടിച്ചടക്കിയ വന്‍കിട ഇ-കൊമേഴ്‌സ് ഭീമന്മമാരായ ആമസോണിനെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിനെയും വെല്ലുവിളിക്കാന്‍ കഴിവുള്ളതാകും ഇന്ത്യയുടെ തദ്ദേശീയ ഓണ്‍ലൈന്‍ വ്യാപാര നെറ്റ്വര്‍ക്ക് എന്നാണ് അഭ്യൂഹം.

നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായി കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കിംഗ് വഴി ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് വെല്ലുവിളി നേരിടുന്ന ചെറുകിട കച്ചവടക്കാരെ ഉപഭോക്താക്കളുമായി ബന്ധിപ്പിച്ച് വ്യാപാരം ഉറപ്പുവരുത്തുന്നതിന് കഴിയും.

ഇത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനു വേണ്ടിയുള്ള ഒരു ഇ-കൊമേഴ്‌സ് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഐഡിയയാണ്.ഡിജിറ്റല്‍ കോമേഴ്‌സിന്റെ ഉയരുന്ന കുതിപ്പില്‍ പങ്കാളികളായ ദശലക്ഷക്കണക്കിന് ചെറുകിട വില്‍പ്പനക്കാരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നിലേക്കനി അടുത്തിടെ പറഞ്ഞു.ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് രൂപകല്‍പ്പന ചെയ്യാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനെ കുരിച്ചും സര്‍ക്കാരിനെ ഉപദേശിക്കുന്ന ഒമ്പതംഗ സമിതിയില്‍ അംഗം കൂടിയാണ് നിലേക്കനി.ആധാര്‍കാര്‍ഡ് പദ്ധതിയുടെ ചുമതലക്കാരന്‍ കൂടിയായിരുന്നു നിലേക്കനി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.