- Trending Now:
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൈത്തറി തുണിത്തരങ്ങൾ വാങ്ങുന്നതിന് ആഗസ്റ്റ് 17 മുതൽ 22 വരെ ആറ് ദിവസങ്ങളിലായി ജില്ലാ/താലൂക്ക് കേന്ദ്രങ്ങളിൽ മൊബൈൽ കൈത്തറി വസ്ത്ര വിപണന മേള സംഘടിപ്പിക്കും.
ആഗസ്റ്റ് 17 ന് രാവിലെ 9.30 ന് കളക്ട്രേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടർ ഡോ. രേണു രാജ് വിതരണോദ്ഘാടനം നിർവഹിക്കും. വയനാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാൻടെക്‌സിന്റേയും സാരികൾ, ബെഡ് ഷീറ്റുകൾ, ഷർട്ടിംഗ്, സ്യൂട്ടിംഗ്, ചുരിദാർ മെറ്റീരിയൽ കസവു സാരികൾ, ദോത്തികൾ തുടങ്ങിയ കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം ഗവ. റിബേറ്റോടെ മേളയിൽ ലഭിക്കും. ഹാൻടെക്‌സ് തുണിത്തരങ്ങൾക്ക് സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.