Sections

മഹീന്ദ്ര ഫിനാൻസിൻറെ അറ്റാദായം 45 ശതമാനം വർധിച്ച് 513 കോടി രൂപയിലെത്തി

Friday, Jul 26, 2024
Reported By Admin
MM Finance PAT grows 45% YoY to  513 crores in Q1 FY25

കൊച്ചി: മഹീന്ദ്ര ആൻറ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിൻറെ (മഹീന്ദ്ര ഫിനാൻസ്) നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 45 ശതമാനം വർധനവോടെ 513 കോടി രൂപയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 23 ശതമാനം വർധനവോടെ 1,06,339 കോടി രൂപയിലുമെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന 3125 കോടി രൂപയുടെ ആകെ വരുമാനം 20 ശതമാനം വർധനവോടെ 3760 കോടി രൂപയിലും വിതരണം 12,165 കോടി രൂപയിൽ നിന്ന് അഞ്ചു ശതമാനം വർധനവോടെ 12,741 കോടി രൂപയിലുമെത്തി.

മുച്ചക്ര വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, എൽസിവികൾ, ചെറിയ എൽസിവികൾ എന്നിവയ്ക്ക് വായ്പ നൽകുന്ന അഞ്ചു മുൻനിര എൻബിഎഫ്സികളിൽ ഒന്നാണ് മഹീന്ദ്ര ഫിനാൻസ്. ട്രാക്ടർ രംഗത്തെ മുൻനിര വായ്പാ ദാതാവുമാണ് കമ്പനി. പ്രീ ഓൺഡ് വാഹന മേഖലയിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.