Sections

മിഴി പബ്ലിക്കേഷൻസിന്റെ പ്രഥമ പ്രസാധനമായ 'നിന്നെ പ്രണയിച്ചതിൽ പിന്നെ' എന്ന കാവ്യസമാഹാരം പ്രശസ്ത നോവലിസ്റ്റ് ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു

Thursday, May 25, 2023
Reported By Admin
Publications

പ്രണയപ്പെരുമഴയിൽ കിളിർത്ത ഒരു കാവ്യസമാഹാരം ഇതാ വായനക്കാരുടെ മുന്നിൽ...


ഇന്നൊവേറ്റിവ് ഓതേഴ്സ് ഇന്റർനാഷണൽ ഫോറത്തിന്റെ പ്രസിദ്ധീകരണ ശൃംഖലയിൽ മലയാള പുസ്തകങ്ങൾക്കായി ആരംഭിച്ച മിഴി പബ്ലിക്കേഷൻസിന്റെ പ്രഥമ പ്രസാധനമായ 'നിന്നെ പ്രണയിച്ചതിൽ പിന്നെ' എന്ന കാവ്യസമാഹാരം പ്രശസ്ത നോവലിസ്റ്റ് ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. കവയിത്രിയും പരിഭാഷകയുമായ മഹാലക്ഷ്മി നായർ പുസ്തകം സ്വീകരിച്ചു. നാലു കവികളുടെ രചനകളുടെ അപൂർവ സമാഹാരമാണിത്. സിന്ധു നന്ദകുമാർ, കാവല്ലൂർ മുരളീധരൻ, സുജാത ശ്രീപദം, രാജീവ് ശങ്കർ എന്നിവരുടെതാണ് കവിതകൾ.

പ്രശസ്ത കവിയും ഗായകനുമായ ഗിരീഷ് പുലിയൂർ ദീർഘവും പ്രൗഢഗംഭീരവുമായ അവതാരികയാണ് എഴുതിയിട്ടുള്ളത്. അതിൽ ഇങ്ങനെ പറയുന്നു: '' പിണയുന്നതാണ് പ്രണയം. ഉരഗത്തെപ്പോലെ അത് ഉടലിനെ അസ്തപ്രജ്ഞമാക്കും. ഒരു പൊന്മാനിനെപ്പോലെ നമ്മളെ പിന്നാലെ വിളിക്കും. സുനാമിത്തിരമാലകൾ പോലെ അതു കടപുഴക്കുകയും ദൈവത്തെപ്പോലെ അതു വിശുദ്ധീകരിക്കുകയും ചെയ്യും.. കടലാഴത്തിൽ ഊളിയിടുന്നതുപോലെയും കൊടുമുടി കയറുംപോലെയും മണലാരണ്യത്തിൽ അലയുംപോലെയും മനസ്സിനെ ഉത്കണ്ഠാകുലമാക്കുന്നു. ഇതിലുള്ള കവിതകളിലെല്ലാം ഈ അനുഭവങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്.''

പുസ്തകം ആമസോണിലും ലഭ്യമാണ്. മിഴി പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ മുതിർന്ന മാധ്യമപ്രവർത്തകനായ പി.വി.മുരുകനാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.