Sections

കീടങ്ങളെ 100 ശതമാനം ഇല്ലാതാക്കാന്‍ ഈ രീതിയില്‍ മിശ്രവിള കൃഷി ചെയ്യൂ; ഇരട്ടി വിളവ് മികച്ച ആദായം ഉറപ്പ്‌

Thursday, Mar 10, 2022
Reported By admin
agricultural

ചില വിളകളില്‍ നിന്നു വരുന്ന ഗന്ധങ്ങള്‍ മറ്റു വിളകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താന്‍ സഹായകമാകുന്നു

 

കൃഷിയിടത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക കൃഷി പിന്തുടരാതെ മിശ്ര വിളകള്‍ കൃഷി ചെയ്‌തെടുക്കുന്ന രീതി പണ്ട് കാലം തൊട്ടെ നമ്മുടെ പൂര്‍വികര്‍ ചെയ്തുവരുന്നുണ്ട്.മിശ്രവിള കൃഷിയിലൂടെ കൂടുതല്‍ വിളവ് ലഭിക്കുന്നു.അതിനൊപ്പം കീടങ്ങളുടെ ആക്രമണം നൂറുശതമാനവും തടയാനും സാധിക്കും. ഒരേ കൃഷിയിടത്തില്‍ രണ്ടോ അതിലധികമോ വിളകള്‍ ഒരേ സമയത്ത് കൃഷി ചെയ്യുന്നത് എപ്പോഴും നല്ലതാണ്.ഇത് കീടബാധ നിയന്ത്രിക്കുക മാത്രമല്ല കരുത്തോടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിളവ് തരുവാന്‍ വിളകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഒറ്റ വിളകൃഷി ചെയ്യുമ്പോള്‍ അവിടെ കീട സാധ്യത ഇരട്ടിയാണ്.കീടങ്ങള്‍ പെറ്റുപെരുകി വിള നശിപ്പിച്ചുകൊണ്ടെയിരിക്കും.മറ്റു വിളകള്‍ കൂടി ഒരേ കൃഷിയിടത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മിശ്ര വിള കൃഷി സമ്പ്രദായത്തില്‍ കീടങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചെടിയെ കണ്ടെത്താന്‍ വിഷമമാവും. കീടബാധ ഒറ്റ വള കൃഷിയിടത്തിനേക്കാള്‍ വളരെ പതുക്കെ മാത്രമേ പൊട്ടിപ്പുറപ്പെടുകയും ഉള്ളൂ. ചില വിളകളില്‍ നിന്നു വരുന്ന ഗന്ധങ്ങള്‍ മറ്റു വിളകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താന്‍ സഹായകമാകുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് വെളുത്തുള്ളി നാരക പുല്ലു ഉള്ളി തുടങ്ങിയവ. അതിനുവേണ്ടിയാണ് ചില കര്‍ഷകര്‍ അവരുടെ കൃഷിയിടത്തില്‍ കിരിയാത്ത് പോലുള്ള ഔഷധസസ്യങ്ങള്‍ പരിപാലിക്കുന്നത്.

പച്ചക്കറി വിളകളുടെ കൂടെ മാരിഗോള്‍ഡ് അഥവാ ചെണ്ടുമല്ലി കൃഷി ചെയ്താല്‍ പൂര്‍ണമായും കീടരോഗ സാധ്യത ഇല്ലാതാക്കാം. ഇതുകൂടാതെ റൂട്ട് നോട്ട് വിരകളെ തടയുകയും ചെയ്യാം. നിലക്കടലയോടൊപ്പം വള്ളി പയര്‍ കൃഷി ചെയ്താല്‍ ഇലത്തുള്ളന്‍ ആക്രമണം തടയാന്‍ സാധിക്കും. വെള്ള തുരുമ്പു രോഗത്തെ ചെറുക്കാന്‍ പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി കൃഷി ചെയ്താല്‍ മതി. കരിമ്പിന്‍ ഒപ്പം ചെറുപയര്‍ കൃഷി ചെയ്താല്‍ കരിമ്പില്‍ കാണപ്പെടുന്ന തണ്ടുതുരപ്പന്‍ പുഴുവിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. കാബേജില്‍ കാണപ്പെടുന്ന വൈര ശലഭം, ഏഫീഡ് തുടങ്ങിയവ നശിപ്പിക്കാന്‍ കടുക് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. പച്ചക്കറി വിളകളില്‍ കാണപ്പെടുന്ന കായീച്ച ശല്യം പരുത്തി കൃഷിയില്‍ കാണപ്പെടുന്ന കായ്തുരപ്പന്‍ ശല്യവും ഇല്ലാതാക്കാന്‍ ചോളം ഇടകലര്‍ത്തി കേരളത്തില്‍ നിരവധി പേര്‍ കൃഷി ചെയ്യുന്നുണ്ട്.

അടുക്കളത്തോട്ടത്തില്‍ മുതിര കൃഷി ചെയ്താല്‍ നീരൂട്ടി കുടിക്കുന്ന പ്രാണികളെ ഇല്ലാതാക്കാം. ഇതുകൂടാതെ പരുത്തി കൃഷി ചെയ്യുമ്പോള്‍ ഹസ്രകാല വിളകളായ സോയാബീന്‍, ചെറുപയര്‍, വള്ളി പയര്‍, ഉഴുന്ന് തുടങ്ങിയവ ഇടകലര്‍ത്തി കൃഷി ചെയ്താല്‍ കൂടുതല്‍ വിളവ് ലഭ്യമാകും.അടുക്കളത്തോട്ടങ്ങളിലും മറ്റും കീടങ്ങള്‍ കുറവായിരിക്കുന്നതിനു കാരണവും ഇത്തരത്തിലുള്ള മിശ്ര വിള കൃഷി രീതിതന്നെയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.