ഒരു സെയിൽസ്മാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.
- നിങ്ങളുടെ പ്രോഡക്റ്റിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഒരിക്കലും കസ്റ്റമറിനെ കാണാൻ വേണ്ടി പോകരുത്.
- കസ്റ്റമറിനെ അവർ അനുവദിച്ച സമയത്തുനിന്നും മാറി നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് കാണുവാനായി ശ്രമിക്കരുത്.
- മുൻധാരണയോടുകൂടി ഒരിക്കലും കസ്റ്റമറിനോട് സംസാരിക്കരുത്.
- പ്രോഡക്റ്റിനെ കുറിച്ച് കള്ളം പറഞ്ഞുകൊണ്ട് സെയിൽസ് നടത്തരുത്.
- മാന്യമായതല്ലാത്തതും വൃത്തിയില്ലാത്തതുമായ വേഷവിധാനങ്ങളോടെ കസ്റ്റമറിനെ കാണാൻ പോകരുത്.
- ഒരിക്കലും വിവാദപരമായ പരാമർശങ്ങൾ കസ്റ്റമറിനോട് നടത്താൻ പാടില്ല.
- കസ്റ്റമറിനോട് ആജ്ഞാപിക്കുക, നീരസത്തോടെ സംസാരിക്കുക, വലിച്ച് നീട്ടി സംസാരിക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും സെയിൽസ്മാൻ നടത്താൻ പാടില്ല.
- ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയും മറ്റു കോമ്പറ്റീറിന്റെ സാധനങ്ങൾ ഇതോടൊപ്പം വിൽക്കാൻ ശ്രമിക്കുക, തന്റെ സ്ഥാപന ഉടമയെയും ബാക്കി ജീവനക്കാരെയും കുറിച്ച് കുറ്റം പറയുക, ഒരേസമയം 2, 3 കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവ പാടില്ല.
- ടീം വർക്കിൽ ഉൾപ്പെടാതിരിക്കുക.
- എന്തിനെയും നെഗറ്റീവായി കാണുന്ന ശീലമുണ്ടാകരുത്.
- കോമ്പറ്റീറിനോടോ, സ്ഥാപന ഉടമയോട് അനാവശ്യമായി തർക്കങ്ങളിൽ ഏർപ്പെടുക.
ഈ പറഞ്ഞ കാര്യങ്ങളൊന്നും ഒരു സെയിൽസ്മാൻ ചെയ്യാൻ പാടില്ലാത്തവയാണ്. ഈ രീതിയിൽ പെരുമാറുന്ന ഒരാൾക്ക് സെയിൽസ് രംഗത്ത് ഉയരാൻ സാധിക്കില്ല. സ്വയം അച്ചടക്കം പാലിച്ചുകൊണ്ട് സെയിൽസ് രംഗത്ത് മുന്നോട്ടു പോകണം.
സെയിൽസ് വർധനവിനായി കസ്റ്റമർ വിഭാഗങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.