- Trending Now:
വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷൻ- 1000 എന്ന പദ്ധതിയിലേക്ക് ഉൽപാദന മേഖലയിലും സേവന മേഖലയിലും ഉൾപ്പെട്ട സംരംഭങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവൽ ടേൺ ഓവർ നാല് വർഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയർത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്.
2024 മാർച്ച് 31 ആസ്പദമാക്കി മൂന്ന് വർഷമെങ്കിലും പ്രവർത്തിച്ച യൂണിറ്റുകൾ ആയിരിക്കണം. പരമാവധി നാല് വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയിൽ തെരഞ്ഞെടുക്കുന്ന യൂണിറ്റുകൾക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ- കെ.എസ് അജിമോൻ, ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ - 9074046653, ഇ.ആർ നിധിൻ, മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ - 9633154556, ടി അഷ്ഹൂർ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി - 9946946167, സതീശൻ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ - 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂർ- 8921609540.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.