- Trending Now:
കൊച്ചി: നിയന്ത്രണ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിനെ തുടർന്ന് ഷെയർഖാനെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി മിറെ അസറ്റ് ഫിനാൻഷ്യൽ ഗ്രൂപ്പ് പ്രഖ്യാപിച്ചു. മിറെ അസറ്റിന്റെ ഭാഗമായി മിറെ അസറ്റ് ഷെയർഖാൻ എന്ന പേരിലാവും തുടർന്നുള്ള പ്രവർത്തനങ്ങൾ.
മിറെ അസറ്റിന്റെ ആഗോള തലത്തിലെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി ഇന്ത്യയിൽ ഉടനീളം സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന വിധത്തിൽ ഷെയർഖാന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കലോടൊപ്പം തുടരും. മിറെ അസറ്റിന്റെ അന്താരാഷ്ട്ര തലത്തിലെ കഴിവുകൾ ഷെയർഖാൻ വിപണിയിലുള്ള ശക്തമായ സ്ഥാനവുമായി ചേർത്ത് വൈവിധ്യമാർന്ന ഉപഭോക്തൃ നിരയ്ക്ക് സമഗ്ര സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ഈ നീക്കം സഹായകമാകും.
രണ്ടു സ്ഥാപനങ്ങളുടേയും സുഗമമായ ഒത്തുചേരൽ പ്രതിഫലിപ്പിക്കും വിധം പുതിയ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്.
വളർന്നു കൊണ്ടിരിക്കുന്ന ശക്തമായ വിപണി എന്ന നിലയിൽ ഇന്ത്യയോട് മിറെ അസറ്റിനുള്ള പ്രതിബദ്ധതയാണ് ഷെയർഖാൻ ഏറ്റെടുക്കുന്നതിലൂടെ ദൃശ്യമാകുതെന്ന് മിറെ അസറ്റ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ സ്ഥാപകനും ആഗോള സ്ട്രാറ്റജി ഓഫിസറും സ്ഥാപകനുമായ ഹിയോ-ജൂ പാർക്ക് പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക പശ്ചാത്തലത്തെ കുറിച്ച് ഷെയർഖാൻ ആഴത്തിലുള്ള അറിവും മിറെ അസറ്റിന്റെ ആഗോള തലത്തിലെ കഴിവുകളും ഒത്തു ചേർന്നു മുന്നേറുതിനെ കുറിച്ച് തങ്ങൾ ആവേശഭരിതരാണെും അദ്ദേഹം പറഞ്ഞു.
ഈ നീക്കം ഷെയർഖാനെ വളർച്ചയുടെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്നു തങ്ങൾ വിശ്വസിക്കുതായി മിറെ അസറ്റ് കാപിറ്റൽ മാർക്കറ്റ്സ് ഇന്ത്യയുടെ വക്താവ് പറഞ്ഞു.
മിറെ അസറ്റ് ഷെയർഖാൻ ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ, സേവനങ്ങൾ, മറ്റു സംവിധാനങ്ങൾ തുടങ്ങിയ തടസങ്ങളില്ലാത ലഭ്യക്കും. ഇതോടൊപ്പം മിറെ അസറ്റിന്റെ ആഗോള നിക്ഷേപ സൗകര്യങ്ങൾ, സംവിധാനങ്ങൾ, വിപുലമായ തലത്തിലുള്ള സാമ്പത്തിക പദ്ധതികൾ, ഉപദേശ സേവനങ്ങൾ തുടങ്ങിയവ ലഭിക്കാനുള്ള അവസരങ്ങളും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.