- Trending Now:
തൊടുപുഴ ബ്രാഹ്മിന്‍സ് ഗ്രൂപ്പും മിന്നല്‍ സൈക്കിള്‍സും സംയുക്തമായി യാത്രാക്ലേശം അനുഭവിക്കുന്ന നിര്‍ധനരായ 13 കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം തൊടുപുഴ മിന്നല്‍ സൈക്കിള്‍ അങ്കണത്തില്‍ നടന്നു.തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത സിനിമാതാരം നീതപിള്ള സൈക്കിളുകളുടെ താക്കോലുകള്‍ കൈമാറി. ഇടുക്കി ജില്ലാ മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് സ്വാഗതവും മിന്നല്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ ഷിജു നന്ദിയും പറഞ്ഞു.
ഇടുക്കി ആര്‍ ടി ഒ നസ്സീര്‍ പടിഞ്ഞാറേക്കരയുടെ നിര്‍ദ്ദേശപ്രകാരം പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും ഹെല്‍മറ്റ് തൊടുപുഴ ജെ സി ഐ ഗ്രാന്റ് സ്‌പോണ്‍സര്‍ ചെയ്തു.തൊടുപുഴ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, ബ്രാഹ്മിന്‍ ഗ്രൂപ്പ് മാനേജര്‍ ശ്രീ അനൂപ് കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തൊടുപുഴ മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ്, സെക്രട്ടറി ജോഷി,വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി സരിന്‍ സി യു,വിനോദ് കണ്ണോളില്‍,ടി സി രാജു,ജയറാം എം പി അനില്‍കുമാര്‍, ഷാനവാസ്, കൗണ്‍സിലര്‍മാരായ ബിന്ദു പദ്മകുമാര്‍, ഷീന്‍ വര്‍ഗീസ് സജ്മി ഷിംനാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.